ലഹരിക്കേസ്; താരങ്ങളെ ഹോട്ടലിലെത്തിച്ചയാൾ കസ്റ്റഡിയിൽ
Monday, October 7, 2024 7:59 PM IST
കൊച്ചി: ഗുണ്ടാ തലവൻ ഓം പ്രകാശ് ഉൾപ്പെട്ട ലഹരിക്കേസിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. എളമക്കര സ്വദേശി ബിനു ജോസഫിനെയാണ് എറണാകുളം സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാളാണ് സിനിമാ താരങ്ങളെ ഓം പ്രകാശിന്റെ മുറിയിൽ എത്തിച്ചത് എന്നാണ് സംശയം. കൊച്ചിയിലെ ലഹരി ഇടപാടുകളിലെ പ്രധാന കണ്ണിയാണ് ബിനു ജോസഫെന്ന് പോലീസ് പറഞ്ഞു. ലഹരി ഇടപാടിന്റെ ഭാഗമായാണോ താരങ്ങൾ ഹോട്ടലിൽ എത്തിയതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഓം പ്രകാശിന്റെ മുറിയിൽ ഉണ്ടായിരുന്നു എന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഇരുവരെയും പോലീസ് ഉടൻ ചോദ്യം ചെയ്യും.
കേസിൽ ഓം പ്രകാശിനും ഒന്നാം പ്രതിയായ ഷിഹാസിനും എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.