വി.ഡി.സതീശൻ ഏറ്റവും ഭീരുവായ പ്രതിപക്ഷനേതാവ് : മന്ത്രി മുഹമ്മദ് റിയാസ്
Monday, October 7, 2024 4:44 PM IST
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി.സതീശനെ പരിഹസിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കേരളം കണ്ട ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവാണ് വി.ഡി.സതീശനെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയത്തിൽ നിന്ന് പ്രതിപക്ഷം ഓടി ഒളിക്കുകയായിരുന്നു.
ചർച്ച നടന്നിരുന്നുവെങ്കിൽ സതീശനെ ആംബുലൻസിൽ കൊണ്ടുപോകേണ്ടി വന്നേനെ. പ്രതിപക്ഷ നേതാവിന് സമരാനുഭവം ഇല്ല. അദ്ദേഹത്തെ ഏതെങ്കിലും സെമിനാറിനു വിടാൻ കൊള്ളം. ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവിനുള്ള അവാർഡ് ഉണ്ടെങ്കിൽ അത് വി.ഡി.സതീശനു കൊടുക്കണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നൽകിയപ്പോൾ തന്നെ വി.ഡി.സതീശൻ ഉൾപ്പടെയുള്ളവർ ഓടി ഒളിച്ചു. പ്രതിപക്ഷ നേതാവ് വെറും ഡയലോഗ് അടിക്കുന്ന ആളായി മാറിയെന്നും മന്ത്രി പരിഹസിച്ചു.