മണ്ണാറശാല ആയില്യം; ആലപ്പുഴ ജില്ലയിൽ 26ന് അവധി
Monday, October 7, 2024 3:26 PM IST
ആലപ്പുഴ: ഒക്ടോബർ 26ന് ആലപ്പുഴ ജില്ലയ്ക്ക് പൊതു അവധിയായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ചാണ് ജില്ലയ്ക്ക് അവധി നൽകിയിരിക്കുന്നത്.
ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. എന്നാൽ മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.