ഫോര്‍ട്ടുകൊച്ചിയിൽ പോലീസ് ജീപ്പ് നിയന്ത്രണംവിട്ട് മരത്തിലിടിച്ചു
Monday, October 7, 2024 3:03 PM IST
കൊച്ചി: നൈറ്റ് പട്രോളിംഗിനിടെ പോലീസ് ജീപ്പിന്റെ ടയര്‍പ്പൊട്ടി നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഫോര്‍ട്ടുകൊച്ചി പോലീസ് ഇന്‍സ്പെക്ടര്‍ക്കും പോലീസുകാരനും പരിക്ക്. ഫോര്‍ട്ടുകൊച്ചി പോലീസ് ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസല്‍, പോലീസ് ഡ്രൈവര്‍ ഷമീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നരയോടെ ഫോര്‍ട്ടുകൊച്ചി ദ്രോണാചാര്യയ്ക്ക് സമീപത്തായിരുന്നു അപകടം. ഇരുവരും ഫോര്‍ട്ടുകൊച്ചി ആശുപത്രിയില്‍ ചികിത്സ തേടി. പരിക്ക് ഗുരുതരമല്ല.