മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ പിടിയിൽ
Monday, October 7, 2024 7:50 AM IST
തിരുവനന്തപുരം: മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. വിനോദ് എന്ന് വിളിക്കുന്ന ഷൈജു (39), അരുവിക്കര വില്ലേജിൽ ഇരുമ്പ് തടത്തരുകത്ത് വീട്ടിൽ ആദർശ് (27) എന്നിവരാണ് പിടിയിലായത്.
കരകുളം വില്ലേജിൽ മുല്ലശേരി തോപ്പിൽ കട്ടക്കാലിൽ പുത്തൻവീട്ടിൽ സോമൻ (66) എന്നയാളെയാണ് പ്രതികൾ ആക്രമിച്ചത്. ഇയാളുടെ മകന്റെ ബൈക്ക് പ്രതികൾ അടിച്ചുതകർത്തത് തടഞ്ഞതോടെയാണ് പ്രതികൾ സോമനെ ആക്രമിച്ചത്.
വധശ്രമം ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് ഷൈജു. കാപ്പ നിയമപ്രകാരം ഇയാളെ നാടുകടത്തിയിട്ടുള്ളതാണ്.