അജിത് കുമാറിനെതിരെ നടപടി; തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സിഎമ്മേ
Sunday, October 6, 2024 11:09 PM IST
തിരുവനന്തപുരം: എഡിജിപി എം.ആര്.അജിത്കുമാറിനെതിരായ നടപടിയിൽ പ്രതികരണവുമായി പി.വി.അൻവര എംഎല്‍എ. അജിത് കുമാറിന്റെ തലയിൽ നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സിഎമ്മേ എന്ന് ഫേയ്സ്ബുക്ക് പേജിൽ പോസ്റ്റിട്ടുകൊണ്ടാണ് അൻവറിന്റെ പ്രതികരണം.
പി.വി.അൻവര്‍ പുത്തൻ വീട്ടിൽ അൻവര്‍ എന്നാണെന്നും പോസ്റ്റിൽ പറയുന്നുണ്ട്. എഡിജിപിയുടെ ചിത്രവും ചേര്‍ത്തുകൊണ്ടാണ് പ്രതികരണം. എഡിജിപി - ആര്‍എസ്എസ് കൂടിക്കാഴ്ച ഉള്‍പ്പെടെ ഗുരുതര ആരോപണം ഉന്നയിച്ചത് പി.വി.അൻവര്‍ എംഎല്‍എയാണ്.
അവസാന വിക്കറ്റും വീണു. അരങ്ങത്തുനിന്ന് അടുക്കളയിലേക്ക് എന്നായിരുന്നു എഡിജിപിക്കെതിരായ നടപടിയിൽ മുൻ മന്ത്രി കെ.ടി. ജലീലിന്റെ പ്രതികരണം. വിക്കറ്റ് സ്റ്റംപ് തെറിക്കുന്നതിന്റെ ചിത്രം ഉള്‍പ്പെടെ ചേര്‍ത്തുകൊണ്ടായിരുന്നു കെ.ടി. ജലീലിന്റെ ഫേയ്ബുക്ക് കുറിപ്പ്.