ക്ലിഫ് ഹൗസിൽ നിർണായക ചർച്ചകൾ; പി. ശശിയും സി.എം. രവീന്ദ്രനും മുഖ്യമന്ത്രിയെ കാണാനെത്തി
Sunday, October 6, 2024 10:59 AM IST
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ നടപടിയിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. അതിന്റെ ഭാഗമായി പി. ശശിയും സി.എം. രവീന്ദ്രനും മുഖ്യമന്ത്രിയെ കാണാൻ ക്ലിഫ് ഹൗസിലെത്തി.
ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബും ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കാണും. എഡിജിപിക്കെതിരായ ആരോപണങ്ങളിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ശനിയാഴ്ച രാത്രി സർക്കാരിനു സമർപ്പിച്ചിരുന്നു.
ഔദ്യോഗിക വാഹനം അടക്കം ഉപേക്ഷിച്ച് രഹസ്യമായി സന്ദര്‍ശിച്ച നടപടിയില്‍ ചട്ടലംഘനമുണ്ടായെന്നായിരുന്നു ഡിജിപിയുടെ കണ്ടെത്തല്‍.