എക്സിറ്റ് പോൾ ബിജെപിയുടെ കൗണ്ട് ഡൗൺ തുടങ്ങിയതിന്റെ സൂചനയെന്ന് രമേശ് ചെന്നിത്തല
Sunday, October 6, 2024 6:57 AM IST
തിരുവനന്തപുരം: ഹരിയാനയിലെയും ജമ്മു കാഷ്മീരിലെയും എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത് ബിജെപിയുടെ കൗണ്ട് ഡൗൺ തുടങ്ങിയതിന്റെ സൂചനകളെന്ന് രമേശ് ചെന്നിത്തല. ഇത് ബിജെപിയുടെ തകർച്ചയുടെ രണ്ടാംഘട്ടത്തിന്റെ തുടക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉടനെ വരാനിരിക്കുന്ന മഹാരാഷ്ട്രാ തെരെഞ്ഞെടുപ്പിലും ബിജെപി സഖ്യം തകർന്നടിയും. മഹാരാഷ്ട്രാ തെരെഞ്ഞെടുപ്പിന് ശേഷം ദേശീയ തലത്തിൽ തന്നെ ബിജെപിക്ക് തിരിച്ചടിയുണ്ടാകും.
രാഹുൽ ഗാന്ധിയുടെ ജനപ്രീതി ദിനംപ്രതി കൂടി വരുന്നത് മോദി സർക്കാരിനെ ജനം തള്ളിക്കളയുന്നതിന്റെ തെളിവാണെന്നും ചെന്നിത്തല പറഞ്ഞു. ഇനി വരാനിരിക്കുന്ന എല്ലാ സംസ്ഥാന തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തുമെന്ന് ചെന്നിത്തല പറഞ്ഞു.