ഉത്തരാഖണ്ഡില്‍ കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞു: മൂന്ന് മരണം
Sunday, October 6, 2024 3:53 AM IST
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലാണ് അപകടമുണ്ടായത്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്.
ബസ്റയില്‍ നിന്ന് ഗുനിയാല്ഗാവുനിലേക്ക് പോയ മഹീന്ദ്ര മാക്സ് കാറാണ് അപകടത്തില്‍പ്പെട്ടത്. നൗവ്ഗോവിന് സമീപം കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു.