ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം; ഒരാൾ അറസ്റ്റിൽ
Saturday, October 5, 2024 11:40 PM IST
ലക്നോ: റെയിൽവേ ട്രാക്കിൽ ഇരുമ്പ് ദണ്ഡുകൾ സ്ഥാപിച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിലുണ്ടായ സംഭവത്തിൽ സത്യം യാദവ് (32) ആണ് പിടിയിലായത്.
ഇയാൾ റെയിൽവേ ട്രാക്കിൽ സ്ഥാപിച്ച ഇരുമ്പ് ദണ്ഡുകൾ പതാൽ എക്സ്പ്രസിന്റെ എൻജിനിൽ കുടുങ്ങി തീപ്പൊരിയുണ്ടായി. ഇത് കണ്ട ഗേറ്റ്മാൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയതിനാലാണ് വൻ അപകടം ഒഴിവായത്.
ശനിയാഴ്ച യാദവിനെ ജഖോറ പോലീസ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷ്ടിച്ച ഇരുമ്പ് ദണ്ഡുകളും മറ്റ് സാധനങ്ങളും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു.