തിരുവനന്തപുരത്ത് എയർ ഇന്ത്യ എക്സ്പ്രസിൽ പുക
Friday, October 4, 2024 11:42 AM IST
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നും മസ്കറ്റിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ പുക. ടേക്ക്ഓഫീസിനു മുൻപാണ് പുക കണ്ടത്. എൻജീൻ റൂമിൽനിന്നാണ് പുക ഉയർന്നത്. ഇതേതുടർന്നു യാത്രക്കാരെ വിമാനത്തിൽനിന്നും പുറത്തിറക്കി പരിശോധന നടത്തി.
184 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിനു വലിയ പ്രശ്നം ഇല്ലെന്നും ഇങ്ങനെ സാധാരണ കാണാറുള്ളതാണെന്നും അധികൃതർ പറഞ്ഞു. രാവിലെ 11ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് പുക കണ്ടത്.
സുരക്ഷ പരിശോധനകൾക്കുശേഷം ഇതേ വിമാനം തന്നെ മസ്കറ്റിലേക്ക് യാത്ര തിരിക്കുമെന്നും അധികൃതർ അറിയിച്ചു. ആശങ്ക വേണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചു.