രജനികാന്ത് ആശുപത്രി വിട്ടു
Friday, October 4, 2024 10:21 AM IST
ചെന്നൈ: വയറു വേദനയെ തുടർന്നു ചികിത്സയിൽ കഴിഞ്ഞിരുന്ന നടൻ രജനികാന്ത് ആശുപത്രി വിട്ടു. തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച രജനികാന്തിനെ വ്യാഴാഴ്ച രാത്രിയാണ് ഡിസ്ചാർജ് ചെയ്തത്.
അപ്പോളോ ആശുപത്രിയിലെ കാത്ത് ലാബിൽ നടന്ന ശസ്ത്രക്രിയയിൽ അടിവയറ്റിന് താഴെ സ്റ്റെൻഡ് സ്ഥാപിച്ചിരുന്നു. മൂന്ന് സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
രജനികാന്തിന്റെ ആരോഗ്യനിലയിൽ ആശങ്കരേഖപ്പെടുത്തി ആരാധകരടക്കം സാമൂഹികമാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു.