കാന്തല്ലൂരിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
Friday, October 4, 2024 6:54 AM IST
ഇടുക്കി: സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മറയൂർ കാന്തല്ലൂരിൽ ഇന്നലെ വൈകിട്ടോടെ ആണ് സംഭവം. പത്ത് വയസ് പ്രായം തോന്നിക്കുന്ന ആനയെയാണ് ചരിഞ്ഞനിലയിൽ കണ്ടെത്തിയത്.
കൊമ്പനാനയെയാണ് ചരിഞ്ഞനിലയിൽ കണ്ടെത്തിയത്. ഷോക്കേറ്റാണ് ആന ചരിഞ്ഞതെന്നാണ് പാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേക്ഷമേ ആന ചരിയാനുണ്ടായ കാരണം വ്യക്തമാകൂ.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി തുടർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കാന്തല്ലൂരിൽ മോഴയാനയെയും ചരിഞ്ഞനിലയിൽ കണ്ടെത്തിയിരുന്നു.