മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ രണ്ടു വാഹനങ്ങളിൽ ഇടിച്ചു
Thursday, October 3, 2024 10:53 PM IST
അടൂർ: മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റു രണ്ടു വാഹനങ്ങളിൽ ഇടിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി രജിത ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പത്തനംതിട്ട കുളനടയിൽ വച്ച് രജിത ഓടിച്ച കാർ മറ്റ് വാഹനങ്ങളിൽ ഇടിച്ചത്.
അപകടത്തെ തുടർന്ന് എംസി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക് ഉണ്ടായി. നടി ഓടിച്ചിരുന്ന കാർ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ ഇടിച്ച ശേഷം മറ്റൊരു മിനി ലോറിയില്‍ ഇടുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
വൈദ്യ പരിശോധനയിൽ നടി മദ്യപിച്ചിരുന്നതായി കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. നടിയെ പിന്നീട് കോസെടുത്ത് ജാമ്യത്തിൽ വിട്ടു.