മതസ്പർദ്ധ വളർത്തുന്നു; അൻവറിനെതിരെ പരാതി
Thursday, October 3, 2024 9:32 PM IST
തൃശൂർ: പി.വി.അൻവർ എംഎൽഎ മതസ്പർദ്ധ വളർത്താൻ പ്രചാരണം നടത്തുന്നു എന്ന് ആരോപിച്ച് പോലീസിൽ പരാതി. ഇടതുപ്രവർത്തകൻ കെ.കേശവദേവാണ് തൃശൂർ പോലീസിൽ പരാതി നൽകിയത്.
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസിനെ വർഗീയവാദി, മുസ്ലിം വിരോധി എന്നിങ്ങനെ ആരോപിച്ച് നടത്തിയ പരാമർശമാണ് പരാതിക്ക് ആധാരം. പരാതിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
ഇതിനിടെ അൻവറിനെതിരെ സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി.ശശി വക്കീൽ നോട്ടീസ് അയച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് അൻവർ നൽകിയ പരാതിയിലെ ആരോപണങ്ങളിലാണ് വക്കീൽ നോട്ടീസ് അയച്ചത്.