ഇറാനി കപ്പ്; റെസ്റ്റ് ഓഫ് ഇന്ത്യ പൊരുതുന്നു
Thursday, October 3, 2024 6:42 PM IST
ലക്നോ: ഇറാനി കപ്പില്‍ മുംബൈയ്ക്കെതിരെ റെസ്റ്റ് ഓഫ് ഇന്ത്യ പൊരുതുന്നു. സ്കോർ: മുംബൈ 537, റെസ്റ്റ് ഓഫ് ഇന്ത്യ 289/4. മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനെക്കാൾ 248 റണ്‍സ് പിന്നിലാണ് റെസ്റ്റ് ഓഫ് ഇന്ത്യ.
സെഞ്ചുറിയുമായി അഭിമന്യൂ ഈശ്വറും (151) ധ്രുവ് ജുറെലാണ് (30) ക്രീസിൽ. മുംബൈയ്ക്കായി മോഹിത് അവാസ്തി രണ്ട് വിക്കറ്റ് വീഴ്ത്തി. ഒമ്പതിന് 536 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗിനെത്തിയ മുംബൈക്ക് ഒരു റണ്‍ മാത്രമാണ് കൂട്ടിച്ചേർക്കാൻ സാധിച്ചത്.
നേരത്തെ സര്‍ഫറാസ് ഖാന്റെ ഇരട്ട സെഞ്ചുറി(222) കരുത്തിലാണ് മുംബൈ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. സര്‍ഫറാസിനെ കൂടാതെ അജിന്‍ക്യ രഹാനെ (97), തനുഷ് കൊട്ടിയന്‍ (64), ശ്രേയസ് അയ്യര്‍ (57) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.
റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കായി മുകേഷ് കുമാർ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. യാഷ് ദയാലും പ്രസീദ് കൃഷ്ണയും രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.