ഒരു കള്ളം മറയ്ക്കാൻ മുഖ്യമന്ത്രി നൂറുകള്ളം പറയുന്നു: കെ.സുരേന്ദ്രൻ
Thursday, October 3, 2024 5:43 PM IST
തിരുവനന്തപുരം: ഒരു കള്ളം മറയ്ക്കാൻ മുഖ്യമന്ത്രി നൂറുകള്ളം പറയുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പിആർ ഏജൻസി നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് മുമ്പിൽ പച്ചക്കള്ളം പറഞ്ഞ് മുഖ്യമന്ത്രി അപഹാസ്യനായെന്ന് അദ്ദേഹം പറഞ്ഞു.
എത്ര ലാഘവത്തോടെയാണ് ദേവകുമാറിന്റെ മകൻ അഭിമുഖത്തിന് അഭ്യർഥിച്ചപ്പോൾ താൻ സമ്മതിച്ചുവെന്ന് മുഖ്യമന്ത്രി പറയുന്നത്. അഭിമുഖം നടത്തുന്ന മാധ്യമപ്രവർത്തകയെ കൂടാതെ മറ്റൊരാൾ റൂമിൽ ഇരുന്നത് മുഖ്യമന്ത്രി അറിയാതെയാണെന്ന് പറഞ്ഞാൽ അത് അരിയാഹാരം കഴിക്കുന്നവർ വിശ്വസിക്കില്ല.
മുമ്പും വിദേശത്ത് വെച്ച് മുഖ്യമന്ത്രിയുടെ അഭിമുഖം ഇതേ പിആർ ഏജൻസികൾ നടത്തിയിരുന്നു. പിആർ ഏജൻസികൾക്ക് ആരാണ് പണം നൽകുന്നതെന്നാണ് ഇനി അറിയേണ്ടതെന്ന് സുരേന്ദ്രൻ പറഞ്ഞു.