സ്റ്റേബിള്‍ മണി 173 കോടി സമാഹരിച്ചു
Monday, June 23, 2025 3:16 AM IST
കൊച്ചി: രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ ഫിക്സഡ് ഡെപ്പോസിറ്റ് നിക്ഷേപ പ്ലാറ്റ്ഫോമായ സ്റ്റേബിള്‍ മണി സീരീസ് ബി ഫണ്ടിംഗ് റൗണ്ടിലൂടെ 173 കോടി രൂപ സമാഹരിച്ചു. ഇതിന്റെ ഭാഗമായി സേവിംഗ്സ് അക്കൗണ്ടില്ലാതെ 9.1 ശതമാനം വരെ പലിശ, തത്ക്ഷണ പിന്‍വലിക്കലുകള്‍, ആര്‍ബിഐ പിന്തുണയോടെ അഞ്ചു ലക്ഷം വരെയുള്ള ഡിഐസിജിസി ഇന്‍ഷ്വറന്‍സ് എന്നീ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാണെന്ന് സ്റ്റേബിള്‍ മണി അധികൃതര്‍ അറിയിച്ചു.
12ശതമാനംവരെ സ്ഥിര വളര്‍ച്ച കൈവരിക്കുന്ന സ്റ്റേബിള്‍ മണിക്ക് രാജ്യവ്യാപകമായി 20 ലക്ഷത്തിലധികം ഉപയോക്താക്കളും കേരളത്തില്‍ 1.2 കോടി എഫ്ഡികളുമാണുള്ളത്.