നോണ്‍സ്റ്റോപ്പ് ഹീറോ അണ്‍ലിമിറ്റഡ് പ്ലാന്‍ അവതരിപ്പിച്ച് വി
Tuesday, June 10, 2025 1:50 AM IST
കൊച്ചി: ടെലികോം ഓപ്പറേറ്ററായ വി, ഇന്ത്യയിലെ ആദ്യത്തെ ട്രൂലി അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാൻ കേരളത്തില്‍ അവതരിപ്പിച്ചു.
നോണ്‍സ്റ്റോപ്പ് ഹീറോ എന്ന പേരിലുള്ള പ്ലാന്‍, പ്രീപെയ്ഡ് ഉപഭോക്താക്കളുടെ ഡാറ്റ ക്വാട്ട തീര്‍ന്നുപോകുന്ന പ്രശ്നത്തിനുള്ള പരിഹാരമെന്ന നിലയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. വാലിഡിറ്റി കാലയളവിൽ മുഴുവൻ നോണ്‍സ്റ്റോപ്പ് ഹീറോ പ്ലാനിലൂടെ തടസമില്ലാത്ത ഡാറ്റ ലഭിക്കും.
398 രൂപ മുതല്‍ (28 ദിവസം) ആരംഭിക്കുന്ന വി നോണ്‍സ്റ്റോപ്പ് ഹീറോ പ്ലാനുകളുണ്ട്. അണ്‍ലിമിറ്റഡ് കോളുകളും ദിവസം മുഴുവന്‍ അണ്‍ലിമിറ്റഡ് ഡാറ്റയും പ്രതിദിനം 100 എസ്എംഎസ് ആനുകൂല്യവും ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.