എച്ച്സിഎൽ ടെക് കേരളത്തിലെ രണ്ടാമത്തെ ഡെലിവറി സെന്റർ ടെക്നോപാർക്കിൽ ആരംഭിച്ചു
Tuesday, June 10, 2025 1:50 AM IST
തിരുവനന്തപുരം: പ്രമുഖ ആഗോള സാങ്കേതികവിദ്യ കന്പനിയായ എച്ച്സിഎൽടെക്ക് ടെക്നോപാർക്കിൽ ഡെലിവറി സെന്റർ ആരംഭിച്ചു.
വിവിധ വ്യാവസായിക മേഖലകളിലെ എച്ച്സിഎൽടെക്കിന്റെ ഉപയോക്താക്കൾക്ക് എഐ, ജെൻഎഐ, ക്ലൗഡ്, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയിലെ പ്രോജക്ടുകൾ വിതരണം ചെയ്യുന്ന കേന്ദ്രമാണിത്.
സംസ്ഥാന സർക്കാരിന്റെ ഇലക്ട്രോണിക്സ്, ഐടി സ്പെഷൽ സെക്രട്ടറി ശ്രീറാം സാംബശിവ റാവു , അലയൻസ് ടെക്നോളജി, ഇഎംടി മെംബർ, ഇൻഫ്രാസ്ട്രക്ചർ സർവീസസ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി തലവനായ ഫാബ്രിസിയോ സാൽവത്തോറെ, അലയൻസ് ടെക്നോളജിയുടെ ബ്രാഞ്ച് തലവനായ ജയന്ത് തുൾസിയാനി, എച്ച്സിഎൽടെക്കിന്റെ യൂറോപ്പ്, യുകെഐയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിനാൻഷൽ സർവീസസിന്റെ തലവനുമായ സുദീപ് ലാഹിരി എന്നിവർ പങ്കെടുത്തു.
എച്ച്സിഎൽടെക്കിന്റെ കേരളത്തിലെ രണ്ടാമത്തെ കേന്ദ്രമാണിത്. കഴിഞ്ഞ വർഷം കൊച്ചിയിൽ എച്ച്സിഎല്ലിന്റെ ആദ്യത്തെ കേന്ദ്രം ആരംഭിച്ചിരുന്നു.