കൊ​​​​ച്ചി: രാ​​​ജ്യ​​​ത്തെ റി​​​​യ​​​​ല്‍ എ​​​​സ്റ്റേ​​​റ്റ് മേ​​​​ഖ​​​​ല​​​​യി​​​​ലെ മു​​​ൻ​​​നി​​​ര ബി​​​​ല്‍​ഡ​​​​ര്‍​മാ​​​​രും ഡെ​​​​വ​​​​ല​​​​പ്പ​​​​ര്‍​മാ​​​​രു​​​​മാ​​​​യ രോ​​​​ഹ​​​​ന്‍ കോ​​​​ര്‍പ​​​​റേ​​​​ഷ​​​​ന്‍ ബോ​​​​ളി​​​​വു​​​​ഡ് താ​​​​രം ഷാ​​​​രൂ​​​​ഖ് ഖാ​​​​നെ ക​​​​ര്‍​ണാ​​​​ട​​​​ക​​​​യി​​​​ലെ ഔ​​​​ദ്യോ​​​​ഗി​​​​ക ബ്രാ​​​​ന്‍​ഡ് അം​​​​ബാ​​​​സ​​​​ഡ​​​​റാ​​​​യി നി​​​​യ​​​​മി​​​​ച്ചു.

ഷാ​​​​രൂ​​​​ഖ് ഖാ​​​​നു​​​​മാ​​​​യു​​​​ള്ള സ​​​​ഹ​​​​ക​​​​ര​​​​ണം ക​​​​മ്പ​​​​നി​​​​യെ വ​​​​ള​​​​ര്‍​ച്ച​​​​യു​​​​ടെ പു​​​​തി​​​​യ ത​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ന​​​​യി​​​​ക്കാ​​​​ന്‍ സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്ന് മം​​​​ഗ​​​​ളൂ​​​രു കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് 30 വ​​​​ര്‍​ഷ​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ച്ചു​​​​വ​​​​രു​​​​ന്ന രോ​​​​ഹ​​​​ന്‍ കോ​​​​ര്‍പ​​​റേ​​​​ഷ​​​​ന്‍ അ​​​ധി​​​കൃ​​​ത​​​ർ അ​​​​റി​​​​യി​​​​ച്ചു.


ഹി​​​​ല്‍ ക്രെ​​​​സ്റ്റ്, ഹൈ ​​​​ക്രെ​​​​സ്റ്റ്, രോ​​​​ഹ​​​​ന്‍ സി​​​​റ്റി, രോ​​​​ഹ​​​​ന്‍ സ്‌​​​​ക്വ​​​​യ​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ സു​​​​പ്ര​​​​ധാ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലൂ​​​​ടെ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യ രോ​​​​ഹ​​​​ന്‍ കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ ഇ​​​​തു​​​​വ​​​​രെ 25 ലാ​​​​ന്‍​ഡ്മാ​​​​ര്‍​ക്ക് പ്രോ​​​​ജ​​​​ക്ടു​​​​ക​​​​ളാ​​​​ണ് പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.