റിക്കാര്ഡ് വിറ്റുവരവുമായി ഔഷധി
Sunday, April 14, 2024 2:10 AM IST
തൃശൂര്: കഴിഞ്ഞ സാമ്പത്തികവര്ഷത്തില് ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവാണ് ഔഷധിക്കുണ്ടായതെന്നു ചെയര്പേഴ്സണ് ശോഭന ജോര്ജ് പറഞ്ഞു. 185 കോടിയാണ് കഴിഞ്ഞവര്ഷത്തെ വിറ്റുവരവ്.
നാഷണല് അക്രഡിറ്റേഷന് ബോര്ഡ് ഫോര് ഹോസ്പിറ്റല്സ് അംഗീകാരം നേടാനായതു മികച്ച നേട്ടമായെന്ന് എംഡി ഡോ. ടി.കെ. ഹൃദിക് പറഞ്ഞു. രണ്ടുവര്ഷം കൊണ്ട് ഉത്പാദനത്തിലും വില്പനയിലും നൂറു ശതമാനം വര്ധനയാണ് ഔഷധി പ്രതീക്ഷിക്കുന്നതെന്നു ശോഭന ജോര്ജ് പറഞ്ഞു.