നിർമല കോളജിൽ എച്ച്ആർ കോണ്‍ഫറൻസ്
Thursday, February 29, 2024 12:33 AM IST
മൂവാറ്റുപുഴ: നിർമല കോളജ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗവും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണൽ മാനേജ്മെന്റും സംയുക്തമായി നടത്തിയ എച്ച്ആർ കോണ്‍ഫറൻസ് ജോയ് ആലുക്കാസ് ഉദ്ഘാടനം ചെയ്തു. കോതമംഗലം രൂപത മുൻ ബിഷപ് ജോർജ് പുന്നക്കോട്ടിൽ അധ്യക്ഷത വഹിച്ചു.
ഫ്രഷ് ടു ഹോം മാനേജിംഗ് ഡയറക്ടർ മാത്യു ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സണ്‍റൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് മാനേജിംഗ് ഡയറക്ടർ പർവീൻ ഹഫീസ് സംരംഭ മേഖലയിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചു വിദ്യാർഥികളുമായി സംവദിച്ചു.
പാനൽ ചർച്ചകളിൽ വിവിധ സ്ഥാപനങ്ങളിൽനിന്നുള്ള എച്ച്ആർ മേധാവികൾ പങ്കെടുത്തു. മൂവാറ്റുപുഴയിലെയും പരിസരപ്രദേശങ്ങളിലെയും വ്യക്തിമുദ്രപതിപ്പിച്ച ഡെന്റ് കേയർ ഡെന്റൽ ലാബ്, അന്ന കിറ്റക്സ്, മെട്രോള സ്റ്റീൽസ്, പ്രൈവറ്റ് ലിമിറ്റഡ്, ജീവ എലിക്സീയർ, ജീവ മിൽക്സ്, പാറയിൽ ഫുഡ് പ്രൊഡക്ട്, ഗ്രാന്റ്മാസ്, നോയൽ ഫുഡ് പ്രൊഡക്ട്, മലനാട് പാഷൻ ഫ്രൂട്ട്സ് ജൂസ്, ലൂണാർ റബർ പ്രൈവറ്റ് ലിമിറ്റഡ്, ബ്ലോസം ഇന്നർവെയർ, വിന്റേജ് വീൽസ്, മറ്റു വ്യവസായ പ്രമുഖരെയുംചടങ്ങിൽ ആദരിച്ചു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേർസണൽ മാനേജ്മെന്റ് കേരള ചാപ്റ്റർ ചെയർമാൻ ജോണ്സണ് മാത്യു, കോളജ് പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ്, വൈസ് പ്രിൻസിപ്പൽ പ്രഫ. എ.ജെ. ഇമ്മാനുവൽ, ബർസാർ റവ. ഡോ. ജസ്റ്റിൻ കണ്ണാടൻ, സെൽഫ് ഫിനാൻസിംഗ് അഡ്മിനിസ്ട്രേറ്റർ പ്രഫ. സജി ജോസഫ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡിന്ന ജോണ്സണ് എന്നിവർ സംസാരിച്ചു.
രണ്ടു ദിവസങ്ങളിലായി നടന്ന പ്രസ്തുത കോണ്‍ഫറൻസിൽ വിവിധ ഉന്നത വിദ്യാലയങ്ങളിൽനിന്നുള്ള ഇരുനൂറോളം വിദ്യാർഥികളും സ്ഥാപനമേധാവികളും വ്യവസായ സംരംഭകരും പങ്കെടുത്തു.