ഐപിഒ നാലു മുതല്‍
Thursday, February 29, 2024 12:33 AM IST
കൊച്ചി: ആര്.കെ. സ്വാമി ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) മാര്‍ച്ച് നാലു മുതല്‍ ആറു വരെ നടക്കും.
173 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 87,00,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.