സിഎസ്ബി ബാങ്കിന് 148 കോടി അറ്റാദായം
Sunday, January 23, 2022 1:27 AM IST
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ സിഎസ്ബി ബാങ്ക് 148.25 കോടി രൂപ അറ്റാദായം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 180 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2021 ഡിസംബര്‍ 31ന് അവസാനിച്ച ആദ്യ മൂന്നു പാദങ്ങളിലെ അറ്റാദായം 327.83 കോടി രൂപയാണ്.
ഇക്കാലയളവില്‍ 471.67 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും കൈവരിച്ചു. കഴിഞ്ഞ പാദത്തിലെ പ്രവര്‍ത്തന ലാഭം 147.55 കോടി രൂപയാണ്. ബാങ്കിന്റെ ആകെ നിക്ഷേപം 7.34 ശതമാനം വര്‍ധിച്ചതായും വായ്പകള്‍ 11.42 ശതമാനം വര്‍ധിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.