ചൈന വിട്ട് ഇന്ത്യയിലെത്തിയത് ഒൻപത് ആപ്പിൾ യൂണിറ്റുകൾ
Friday, November 20, 2020 10:44 PM IST
മുംബൈ: കോവിഡ് കാലത്ത് ആപ്പിളിന്റെ ഒന്‍പത് നിർമാണ യൂണിറ്റുകൾ ചൈനയിൽനിന്ന് ഇന്ത്യയിലെത്തിയതായി കേന്ദ്ര ഐടി മന്ത്രി രവി ശങ്കർപ്രസാദ്.
ലോകത്തിന്റെ പുതിയ നിർമാണ കേന്ദ്രമായി ഇന്ത്യ മാറുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാർ അടുത്തിടെ അവതരിപ്പിച്ച ഉത്പാദന ബന്ധിത ആനുകൂല്യ പദ്ധതി (പിഎൽഎെ) വൻ വിജയമായിക്കഴിഞ്ഞു.
സാംസംഗ്, ഫോക്സ്കോണ്‍, റൈസിംഗ് സ്റ്റാർ, വിസിട്രോണ്, പെഗാട്രോണ്‍ തുടങ്ങിയ കന്പനികൾ പിഎൽഎെ പദ്ധതിയുടെ ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.