റിസർവ് ബാങ്കിന്റെ ധനകാര്യവർഷം മാറ്റാൻ നീക്കം
Saturday, February 15, 2020 11:14 PM IST
ന്യൂഡൽഹി: റിസർവ് ബാങ്കിന്റെ ധനകാര്യവർഷം ഏപ്രിൽ-മാർച്ചിലേക്കു മാറ്റിയേക്കും. ഇപ്പോൾ ജൂലൈ-ജൂൺ ആണ്. പ്രഖ്യാപനം താമസിയാതെ ഉണ്ടാകും.
റിസർവ് ബാങ്കും കേന്ദ്രസർക്കാരും ഒരേ ധനകാര്യവർഷം പാലിക്കുന്നതാണു നല്ലതെന്ന് ഈയിടെ ബിമൽ ജലാൻ കമ്മിറ്റി ശിപാർശ ചെയ്തിരുന്നു.
ഒരേ ധനകാര്യവർഷമായാൽ ഇടക്കാല ലാഭവീതം വാങ്ങൽ ഒഴിവാക്കാം എന്ന ഗുണമുണ്ട്.
ധനമന്ത്രി നിർമല സീതാരാമൻകൂടി പങ്കെടുത്ത ചടങ്ങിൽ ധനകാര്യവർഷത്തെപ്പറ്റി ചോദിച്ചപ്പോൾ താമസിയാതെ തീരുമാനമറിയിക്കും എന്നു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.