ശബരി ടീ ബാഗ് വിപണിയില്‍
Tuesday, January 21, 2020 12:03 AM IST
കൊച്ചി: സപ്ലൈകോയുടെ ശബരി ടീ ബാഗ് വിപണിയിലിറക്കി. മുഖ്യമന്ത്രി പിണറായി വിജയന് വിപണനോദ്ഘാടനം നിര്‍വഹിച്ചു. രാജ്യാന്തര നിലവാരമുള്ള അപ്പര്‍ ആസാം തേയില ഉപയോഗിച്ച് തയാറാക്കിയ ടീ ബാഗ് ഒന്നിന് 1.20 രൂപയാണ് വില. 25, 50 എണ്ണം അടങ്ങിയ പായ്ക്കുകളില്‍ ലഭ്യമാണ്. യഥാക്രമം 30, 58 രൂപയാണ് വില.