കാഷ്മീര്‍ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണം: എർദോഗൻ
Friday, February 14, 2025 4:42 AM IST
ഇസ്ലാമാബാദ്: കാഷ്മീര്‍ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന ആവശ്യവുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്ദോഗന്.
ദ്വിദിന സന്ദര്‍ശനത്തിനായി പാക്കിസ്ഥാനിലെത്തിയ എര്ദോഗന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ചര്‍ച്ചയിലൂടെ യുഎന്‍ പ്രമേയത്തിന് അനുസൃതമായി കാഷ്മീര്‍ പ്രശ്നം പരിഹരിക്കണം. തുര്‍ക്കി കാഷ്മീരിനൊപ്പമാണെന്നും എര്ദോഗന് പറഞ്ഞു.
നൂര്‍ ഖാന് എയര്‍ബേസില്‍ എത്തിയ എര്‍ദോഗനെ പ്രധാനമന്ത്രിയും പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും ചേര്‍ന്നു സ്വീകരിച്ചു. തുര്‍ക്കി പ്രസിഡന്റിനൊപ്പം പ്രഥമവനിത എമിന് എര്‍ദോഗനും നിക്ഷേപകരുടെയും വ്യവസായ പ്രമുഖരുടെയും പ്രതിനിധി സംഘവും ഉണ്ടായിരുന്നു.