റഷ്യ താലിബാനെ ഭീകര പട്ടികയിൽനിന്ന് ഒഴിവാക്കും
Saturday, October 5, 2024 4:45 AM IST
മോസ്കോ: താലിബാനെ ഭീകരപ്പട്ടികയിൽനിന്നു നീക്കം ചെയ്യാൻ റഷ്യ തീരുമാനിച്ചു. ഇതുസംബന്ധിച്ച തീരുമാനം ഉന്നതതലത്തിലാണ് ഉണ്ടായതെന്നും ഒട്ടേറെ നിയമനടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ അഫ്ഗാൻ പ്രതിനിധി സമീർ കാബൂളോവ് അറിയിച്ചു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിലെ സഖ്യകക്ഷിയായി താലിബാനെ പരിഗണിക്കുന്നതായി പുടിൻ ജൂലൈയിൽ പറഞ്ഞിരുന്നു.
2003ലാണ് റഷ്യ താലിബാനെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. 2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചെടുത്തോടെയാണു റഷ്യ അടുപ്പം വർധിപ്പിച്ചത്.