ദുരിതാശ്വാസം: കേന്ദ്രം നൽകിയത് 3,454 കോടിയെന്ന് കർണാടക മുഖ്യമന്ത്രി
ദുരിതാശ്വാസം:  കേന്ദ്രം നൽകിയത് 3,454 കോടിയെന്ന് കർണാടക മുഖ്യമന്ത്രി
Sunday, April 28, 2024 1:38 AM IST
ക​​​​ല​​​​ബു​​​​ർ​​​​ഗി: സം​​​​സ്ഥാ​​​​ന​​​​ത്തെ വ​​​​ര​​​​ൾ​​​​ച്ചാ ദു​​​​രി​​​​താ​​​​ശ്വ​​​​ത്തി​​​​ന് കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​ർ വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത തു​​​​ക പൂ​​​ർ​​​ണ​​​മാ​​​യും ന​​​​ൽകി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് ക​​​​ർ​​​​ണാ​​​​ട​​​​ക മു​​​​ഖ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ. 3499 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത​​​​ത്. ല​​​​ഭി​​​​ച്ച​​​​ത് 3454 കോ​​​​ടി രൂ​​​​പ മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നും ബാ​​​​ക്കി തു​​​​ക പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഉ​​​​ട​​​​ൻ ന​​​​ൽക​​​​ണ​​​​മെ​​​​ന്നും സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ദു​​​​രി​​​​താ​​​​ശ്വാ​​​​സ ഫ​​​​ണ്ട് ഒ​​​​രാ​​​​ഴ്ച​​​​യ്ക്കു​​​​ള്ളി​​​​ൽ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന് കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​രി​​​​നു മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കി​​​​യ സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി സ്വാ​​​​ഗ​​​​തം ചെ​​​​യ്യു​​​​ക​​​യാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ മു​​​ഖ്യ​​​മ​​​ന്ത്രി, ദേ​​​​ശീ​​​​യ ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ ഫ​​​​ണ്ട് നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം 18,171 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ല​​​​ഭി​​​​ക്കേ​​​​ണ്ട​​​​തെ​​​ന്നും ചൂണ്ടി ക്കാട്ടി. ഇ​​​ത്ര​​​യും തു​​​ക​​​യാ​​​ണു സ​​​​ർ​​​​ക്കാ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്. കേ​​​​ന്ദ്രം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​താ​​​​ക​​​​ട്ടെ 3498. 98 കോ​​​​ടി രൂ​​​​പ​​​യും.

2023 സെ​​​​പ്റ്റം​​​​ബ​​​​ർ 13ന് ​​​​ക​​​​ർ​​​​ണാ​​​​ട​​​​ക സ​​​​ർ​​​​ക്കാ​​​​ർ സം​​​​സ്ഥാ​​​​ന​​​​ത്തെ 223 താ​​​​ലൂ​​​​ക്കു​​​​ക​​​​ളെ വ​​​​ര​​​​ൾ​​​​ച്ച ബാ​​​​ധി​​​​ത പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.