വഖഫ് ബോർഡ് അഴിമതി: അമാനത്തുള്ള ഖാൻ അറസ്റ്റിൽ
വഖഫ് ബോർഡ് അഴിമതി: അമാനത്തുള്ള ഖാൻ അറസ്റ്റിൽ
Friday, April 19, 2024 4:03 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി വ​ഖ​ഫ് ബോ​ർ​ഡ് അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​എ​പി നേ​താ​വും എം​എ​ൽ​എ​യു​മാ​യ അ​മാ​ന​ത്തു​ള്ള ഖാ​നെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ 11 മു​ത​ൽ ഡ​ൽ​ഹി ഇ​ഡി ഓ​ഫീ​സി​ൽ ന​ട​ന്ന ഒ​ന്പ​ത് മ​ണി​ക്കൂ​ർ നീ​ണ്ട ചോ​ദ്യം​ചെ​യ്യ​ലി​നൊ​ടു​വി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. ക​ഴി​ഞ്ഞ​ദി​വ​സം മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ 11ന് ​ഇ​ഡി മു​ന്പാ​കെ ഹാ​ജ​രാ​കാ​നും ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന, ദീ​പാ​ങ്ക​ർ ദ​ത്ത എ​ന്നി​വ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. അ​റ​സ്റ്റ് വി​വ​ര​മ​റി​ഞ്ഞ് എ​എ​പി നേ​താ​ക്ക​ളാ​യ അ​തി​ഷി​യും സ​ഞ്ജ​യ് സിം​ഗും അ​മാ​ന​ത്തു​ള്ള ഖാ​ന്‍റെ വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി സം​സാ​രി​ച്ചു.


അ​തേ​സ​മ​യം, വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി​രി​ക്കെ നി​യ​മ​പ്ര​കാ​ര​മു​ള്ള കാ​ര്യ​ങ്ങ​ൾ മാ​ത്ര​മാ​ണു ചെ​യ്ത​തെ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ഇ​ഡി മു​ന്പാ​കെ ഹാ​ജ​രാ​കു​ന്ന​തി​നു​മു​ന്പ് ഖാ​ൻ പ​റ​ഞ്ഞു. വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ സ്വ​ത്തു​ക്ക​ൾ മ​റി​ച്ചു​വി​റ്റെ​ന്നാ​ണ് ആ​രോ​പ​ണം.

കേ​സി​ൽ അ​മാ​ന​ത്തു​ള്ള ഖാ​ന​ട​ക്കം നാ​ലു​പേ​ർ​ക്കെ​തി​രേ ഇ​ഡി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. ആ​റു​ത​വ​ണ ഇ​ഡി സ​മ​ൻ​സ് അ​യ​ച്ചെ​ങ്കി​ലും അ​മാ​ന​ത്തു​ള്ള ഖാ​ൻ ഹാ​ജ​രാ​യി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.