രാജ് കുന്ദ്രയുടെയും ശില്പ ഷെട്ടിയുടെയും 100 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
രാജ് കുന്ദ്രയുടെയും ശില്പ ഷെട്ടിയുടെയും 100 കോടി രൂപയുടെ  സ്വത്ത് ഇഡി കണ്ടുകെട്ടി
Friday, April 19, 2024 4:03 AM IST
ന്യൂ​ഡ​ൽ​ഹി: ബി​റ്റ്കോ​യി​ൻ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​വ​സാ​യി​യും ബോ​ളി​വു​ഡ് ന​ടി ശി​ല്പ ഷെ​ട്ടി​യു​ടെ ഭ​ർ​ത്താ​വു​മാ​യ രാ​ജ് കു​ന്ദ്ര​യു​ടെ 100 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റ് ക​ണ്ടു​കെ​ട്ടി.

ശി​ല്പ ഷെ​ട്ടി​യു​ടെ പേ​രി​ലു​ള്ള മും​ബൈ ജു​ഹു​വി​ലെ ഫ്ലാ​റ്റ്, പൂ​ന​യി​ലെ ബം​ഗ്ലാ​വ്, രാ​ജ് കു​ന്ദ്ര​യു​ടെ പേ​രി​ലു​ള്ള ഓ​ഹ​രി​ക​ൾ എ​ന്നി​വ ക​ണ്ടു​കെ​ട്ടി​യ​വ​യി​ൽ​പ്പെ​ടു​ന്നു. കേ​സു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് രാ​ജ് കു​ന്ദ്ര​യും ശി​ല്പ ഷെ​ട്ടി​യും പ​റ​ഞ്ഞു.

“നി​ല​വി​ൽ കു​ന്ദ്ര​യ്ക്കും ശി​ല്പ ഷെ​ട്ടി​ക്കും കേ​സു​മാ​യി ബ​ന്ധ​മി​ല്ല. ഇ​ഡി മു​ന്പാ​കെ വി​വ​രം സ​മ​ർ​പ്പി​ച്ചു​ക​ഴി​ഞ്ഞാ​ൽ നീ​തി ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ’’- അ​വ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് പാ​ട്ടീ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.


ലാ​ഭം വാ​ഗ്ദാ​നം ചെ​യ്തു നി​ക്ഷേ​പം സ്വീ​ക​രി​ച്ചാ​ണ് ത​ട്ടി​പ്പു ന​ട​ത്തി​യ​ത്. ബി​റ്റ്കോ​യി​നി​ൽ പ​ണം നി​ക്ഷേ​പി​ച്ചാ​ൽ പ്ര​തി​മാ​സം പ​ത്തു​ശ​ത​മാ​നം ലാ​ഭ​മാ​ണ് ഇ​വ​ർ വാ​ഗ്ദാ​നം ചെ​യ്ത​ത്. നി​ക്ഷേ​പ​ക​രെ ക​ബ​ളി​പ്പി​ച്ച് പ്ര​തി​ക​ൾ 2017ൽ 6,600 ​കോ​ടി രൂ​പ സ​മാ​ഹ​രി​ച്ചെ​ന്നാ​ണ് ഇ​ഡി ആ​രോ​പ​ണം.

വേ​രി​യ​ബി​ൾ ടെ​ക് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, അ​ന്ത​രി​ച്ച അ​മി​ത് ഭ​ര​ദ്വാ​ജ്, അ​ജ​യ് ഭ​ര​ദ്വാ​ജ്, വി​വേ​ക് ഭ​ര​ദ്വാ​ജ്, സി​ന്പി ഭ​ര​ദ്വാ​ജ്, മ​ഹേ​ന്ദ​ർ ഭ​ര​ദ്വാ​ജ് തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രേ മ​ഹാ​രാ​ഷ്‌​ട്ര​യി​ലും ഡ​ൽ​ഹി​യി​ലും ഒ​ന്നി​ല​ധി​കം പ​രാ​തി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​ഡി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.