ഉത്തരാഖണ്ഡിൽ ഹാട്രിക് ലക്ഷ്യമിട്ട് ബിജെപി
ഉത്തരാഖണ്ഡിൽ ഹാട്രിക് ലക്ഷ്യമിട്ട്  ബിജെപി
Friday, April 19, 2024 1:11 AM IST
ഡെ​​റാ​​ഡൂ​​ൺ: ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ലെ അ​​ഞ്ചു ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളും ഇ​​ന്നു വി​​ധി​​യെ​​ഴു​​ത്ത് ന​​ട​​ത്തും. സം​​സ്ഥാ​​ന​​ത്ത് സ​​ന്പൂ​​ർ​​ണ വി​​ജ​​യ​​ത്തി​​ന്‍റെ ഹാ​​ട്രി​​ക് ആ​​ണ് ബി​​ജെ​​പി ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

2014, 2019 ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ മു​​ഴു​​വ​​ൻ സീ​​റ്റു​​ക​​ളി​​ലും ബി​​ജെ​​പി വി​​ജ​​യം നേ​​ടി​​യി​​രു​​ന്നു. ഹ​​രി​​ദ്വാ​​ർ, പൗ​​രി ഗ​​ഡ്‌​​വാ​​ൾ, തെ​​ഹ്‌​​രി ഗ​​ഡ്‌​​വാ​​ൾ, നൈ​​നി​​റ്റാ​​ൾ-​​ഉ​​ധം സിം​​ഗ് ന​​ഗ​​ർ, അ​​ൽ​​മോ​​റ എ​​ന്നി​​വ​​യാ​​ണ് ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ലെ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ൾ. അ​​ൽ​​മോ​​റ പ​​ട്ടി​​ക​​ജാ​​തി സം​​വ​​ര​​ണ മ​​ണ്ഡ​​ല​​മാ​​ണ്.

ആ​​കെ വോ​​ട്ട​​ർ​​മാ​​ർ 83 ല​​ക്ഷം. 55 സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​ണ് രം​​ഗ​​ത്തു​​ള്ള​​ത്. സി​​റ്റിം​​ഗ് എം​​പി​​മാ​​രാ​​യ അ​​ജ​​യ് ഭ​​ട്ട്(​​നൈ​​നി​​റ്റാ​​ൾ-​​ഉ​​ധം സിം​​ഗ് ന​​ഗ​​ർ), മാ​​ലാ രാ​​ജ്യ​​ല​​ക്ഷ്മി ഷാ(​​തെ​​ഹ്‌​​രി ഗ​​ഡ്‌​​വാ​​ൾ)​​അ​​ജ​​യ് താം​​ത(​​അ​​ൽ​​മോ​​റ) എ​​ന്നി​​വ​​ർ വീ​​ണ്ടും മ​​ത്സ​​രി​​ക്കു​​ന്നു. ഹ​​രി​​ദ്വാ​​റി​​ൽ ര​​മേ​​ഷ് പൊ​​ഖ്റി​​യാ​​ൽ നി​​ഷാ​​ങ്കി​​നു പ​​ക​​രം മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ത്രി​​വേ​​ന്ദ്ര സിം​​ഗ് റാ​​വ​​ത്തും പൗ​​രി ഗ​​ഡ്‌​​വാ​​ളി​​ൽ തി​​ര​​ത് സിം​​ഗ് റാ​​വ​​ത്തി​​നു പ​​ക​​രം അ​​നി​​ൽ ബ​​ലൂ​​നി​​യും മ​​ത്സ​​രി​​ക്കു​​ന്നു.


മു​​ൻ പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ ഗ​​ണേ​​ഷ് ഗോ​​ഡി​​യാ​​ൽ(​​പൗ​​രി ഗ​​ഡ്‌​​വാ​​ൾ), മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഹ​​രീ​​ഷ് റാ​​വ​​ത്തി​​ന്‍റെ മ​​ക​​ൻ വീ​​രേ​​ന്ദ്ര റാ​​വ​​ത്ത്(​​ഹ​​രി​​ദ്വാ​​ർ), ജോ​​ത് സിം​​ഗ് ഗു​​ൻ​​സോ​​ല(​​തെ​​ഹ്‌​​രി ഗ​​ഡ്‌​​വാ​​ൾ), പ്ര​​കാ​​ശ് ജോ​​ഷി(​​നൈ​​നി​​റ്റാ​​ൾ-​​ഉ​​ധം സിം​​ഗ് ന​​ഗ​​ർ), പ്ര​​ദീ​​പ് താം​​ത(​​അ​​ൽ​​മോ​​റ) എ​​ന്നി​​വ​​രാ​​ണു കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​കൾ.

ബി​​എ​​സ്പി​​യു​​ടെ​​യും ഉ​​ത്ത​​രാ​​ഖ​​ണ്ഡ് ക്രാ​​ന്തി ദ​​ളി​​ന്‍റെ​​യും സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ണ്ടെ​​ങ്കി​​ലും എ​​ല്ലാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും ബി​​ജെ​​പി​​യും കോ​​ൺ​​ഗ്ര​​സും ത​​മ്മി​​ലാ​​ണു പ്ര​​ധാ​​ന മ​​ത്സ​​രം. അ​​ഞ്ചി​​ട​​ത്തും ബി​​ജെ​​പി വി​​ജ​​യം പ്ര​​തീ​​ക്ഷി​​ക്കു​​ന്നു. പൗ​​രി ഗ​​ഡ്‌​​വാ​​ൾ, ഹ​​രി​​ദ്വാ​​ർ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ ഇ​​ഞ്ചോ​​ടി​​ഞ്ചു മ​​ത്സ​​ര​​മാ​​ണ്. ഹ​​രി​​ദ്വാ​​റി​​ലെ ദ​​ളി​​ത്, ന്യൂ​​ന​​പ​​ക്ഷ വോ​​ട്ടു​​ക​​ൾ തു​​ണ​​യാ​​കു​​മെ​​ന്നാ​​ണു കോ​​ൺ​​ഗ്ര​​സി​​ന്‍റെ പ്ര​​തീ​​ക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.