ഇന്ത്യയുടെ സ്വന്തം എഐ വരും
ഇന്ത്യയുടെ സ്വന്തം  എഐ വരും
Thursday, February 2, 2023 1:05 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ഖ​ല​യ്ക്ക് കൂ​ടു​ത​ൽ പ്ര​ധാ​ന്യം ന​ൽ​കി കേ​ന്ദ്ര ബ​ഡ്ജ​റ്റ്. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ന്‍റ്സ് ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കു​ക, ഇ​ന്ത്യ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ക (മേ​ക്ക് എ​ഐ ഫോ​ർ ഇ​ന്ത്യ, മേ​ക്ക് എ​ഐ വ​ർ​ക്ക് ഫോ​ർ ഇ​ന്ത്യ ) എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഫോ​ർ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​രം​ഭി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ വ്യ​ക്ത​മാ​ക്കി. അ​ത്ത​ര​ത്തി​ലു​ള്ള മൂ​ന്നു കേ​ന്ദ്ര​ങ്ങ​ൾ രാ​ജ്യ​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും.

കൃ​ഷി, ആ​രോ​ഗ്യം, സു​സ്ഥി​ര ന​ഗ​ര​ങ്ങ​ൾ എ​ന്നീ മേ​ഖ​ല​ക​ളി​ലെ ഗ​വേ​ഷ​ണ​ത്തി​നും അ​ത്യാ​ധു​നി​ക ആ​പ്ലി​ക്കേ​ഷ​നു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും മു​ൻ​നി​ര വ്യ​വ​സാ​യി​ക​ളെ പ​ങ്കാ​ളി​ക​ളാ​ക്കും. ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ പാ​ൻ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി സ്വീ​ക​രി​ക്കും. കെ​വൈ​സി പ്ര​ക്രി​യ ല​ളി​ത​മാ​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

5ജി ​ഉ​പ​യോ​ഗ​ത്തി​നാ​യു​ള്ള ആ​പ്ലി​ക്കേ​ഷ​നു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് 100 ലാ​ബു​ക​ളും സ​ജ്ജ​മാ​ക്കും. വി​വി​ധ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ലാ​യാ​ണ് ഈ ​ലാ​ബു​ക​ൾ സ​ജ്ജീ​ക​രി​ക്കു​ക. വി​ദ്യാ​ഭ്യാ​സം, കാ​ർ​ഷി​കം, ആ​രോ​ഗ്യം എ​ന്നീ മേ​ഖ​ല​ക​ളി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന 5ജി ​സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ വി​ക​സ​ന​മാ​ണ് ഈ ​ലാ​ബു​ക​ളി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.

ഡി​ജി​ലോ​ക്ക​ർ സം​വി​ധാ​നം കൂ​ടു​ത​ൽ വി​ക​സി​പ്പി​ക്കും. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഡി​ജി ലോ​ക്ക​റി​ൽ സൂ​ക്ഷി​ക്കു​ന്ന സു​പ്ര​ധാ​ന രേ​ഖ​ക​ൾ സു​ര​ക്ഷി​ത​മാ​യി അ​ത​ത് സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കൈ​മാ​റു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.