അസ്താനയ്ക്കു തിരിച്ചടി; കോഴക്കേസ് റദ്ദാക്കില്ലെന്നു കോടതി
Saturday, January 12, 2019 12:51 AM IST
ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ സ്പെ​ഷ​ൽ ഡ​യ​റ​ക്ട​റാ​യി​രു​ന്ന രാ​കേ​ഷ് അ​സ്താ​ന​യ്ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്കാ​നാ​കി​ല്ലെ​ന്നു ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. അ​ഴി​മ​തിക്കേ​സി​ൽ എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന അ​സ്താ​ന​യു​ടെ ആ​വ​ശ്യം കോ​ട​തി ത​ള്ളി. കേ​സി​ൽ പ​ത്ത് ആ​ഴ്ച​യ്ക്കു​ള്ളി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. അ​സ്താ​നയ്ക്കൊ​പ്പം കു​റ്റാ​രോ​പി​ത​നാ​യ ഡി​വൈ​എ​സ്പി ദേ​വീ​ന്ദ​ർ കു​മാ​റി​ന്‍റെ ആ​വ​ശ്യ​വും ഹൈ​ക്കോ​ട​തി ത​ള്ളി.

അ​സ്താ​ന​യ്ക്കെ​തി​രാ​യ എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് സി​ബി​ഐ നേ​ര​ത്തെ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​സ്താ​ന​യ്ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യ സ​തീ​ഷ് സ​ന​യ്ക്കു സം​ര​ക്ഷ​ണം ന​ൽ​ണ​മെ​ന്നും കോ​ട​തി നേ​ര​ത്തേ നി​ർ​ദേ​ശി​ച്ചി​രു​ന്നു.


ഗു​ജ​റാ​ത്തി​ലെ സ്റ്റെ​ർ​ലിം​ഗ് ബ​യോ​ടെ​ക്കി​ൽ നി​ന്നു കോ​ഴ വാ​ങ്ങി​യ​തി​ന് മൂന്ന് ആ​ദാ​യ​നി​കു​തി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ സി​ബി​ഐ ഡ​ൽ​ഹി ഓ​ഫീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഈ ​ഉ​ദ്യോ​ഗ​സ്ഥ​ർ മ​റ്റൊ​രു ക​ന്പ​നി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ന്നു സൂ​റ​റ്റി​ൽ പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന രാ​കേ​ഷ് അ​സ്താ​ന​യു​ടെ പേ​രും ക​ണ്ടെ​ടു​ത്തി​രു​ന്നു. ഡ​യ​റി​യി​ൽ അ​സ്താ​ന ഉ​ൾ​പ്പെടെ​യു​ള്ള​വ​ർ​ക്ക് കൈ​ക്കൂ​ലി ന​ൽ​കി​യ​തി​ന്‍റെ വി​വ​ര​ങ്ങ​ളാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.