മിന്നലാക്രമണ ഹീറോ സന്ദീപ് സിംഗിന് വീരമൃത്യു
മിന്നലാക്രമണ ഹീറോ സന്ദീപ് സിംഗിന് വീരമൃത്യു
Wednesday, September 26, 2018 12:28 AM IST
ശ്രീ​ന​ഗ​ർ: മി​ന്ന​ലാ​ക്ര​മ​ണ ഹീ​റോ ലാ​ൻ​സ് നാ​യി​ക് സ​ന്ദീ​പ് സിം​ഗ് (30)കാ​ഷ്മീ​രി​ൽ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ വീ​ര​മൃ​ത്യു വ​രി​ച്ചു. 2016 സെ​പ്റ്റം​ബ​റിൽ പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ൽ മി​ന്ന​ലാ​ക്ര​മ​ണം ന​ട​ത്തി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന സ​ന്ദീ​പ് നാ​യി​ക് തി​ങ്ക​ളാ​ഴ്ച താം​ഗ്ധ​ർ സെ​ക്ട​റി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ലാ​ണു വീ​ര​മൃ​ത്യു വ​രി​ച്ച​ത്.

ഏ​റ്റു​മു​ട്ട​ലി​നി​ടെ വെ​ടി​യേ​റ്റ സ​ന്ദീ​പ് സിം​ഗി​നെ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൂ​ന്നു ഭീ​ക​ര​രെ വ​ക​വ​രു​ത്തി​യ​ശേ​ഷ​മാ​ണു സ​ന്ദീ​പ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.പ​​​ഞ്ചാ​​​ബി​​​ലെ ഗു​​​രു​​​ദാ​​​സ്പു​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ സ​​​ന്ദീ​​​പ് സിം​​​ഗ് 2007ലാ​​​ണ് സേ​​​ന​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.