എ​സ്എ​ഫ്ഐ​യു​ടേ​ത് പ്രാ​കൃ​ത​മാ​യ സം​സ്കാ​രം; തി​രു​ത്തി​യേ തീ​രൂ​വെ​ന്ന് ബി​നോ​യി വി​ശ്വം
Thursday, July 4, 2024 12:52 PM IST
ആ​ല​പ്പു​ഴ: എ​സ്എ​ഫ്ഐ​ക്കെ​തി​രേ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യി വി​ശ്വം. എ​സ്എ​ഫ്ഐ തു​ട​രു​ന്ന​ത് പ്രാ​കൃ​ത​മാ​യ സം​സ്കാ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ അ​തി​ക്ര​മ​ത്തി​ന്‍റെ​യും കൊ​യി​ലാ​ണ്ടി ഗു​രു​ദേ​വ കോ​ളേ​ജി​ലെ പ്രി​ന്‍​സി​പ്പ​ലി​ന്‍റെ ക​ര​ണ​ത്ത​ടി​ക്കു​മെ​ന്ന് എ​സ്എ​ഫ്ഐ നേ​താ​വ് ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​തി​ക​ര​ണം. പു​തി​യ എ​സ്എ​ഫ്ഐ​ക്കാ​ർ​ക്ക് ഇ​ട​തു​പ​ക്ഷം എ​ന്ന വാ​ക്കി​ന്‍റെ അ​ർ​ഥം അ​റി​യി​ല്ല. ആ​ശ​യ​ത്തി​ന്‍റെ ആ​ഴം അ​റി​യി​ല്ല.

കാ​ര്യ​ങ്ങ​ൾ ശ​രി​യാ​യി പ​ഠി​പ്പി​ക്ക​ണം, നേ​ർ​വ​ഴി​ക്ക് ന​യി​ക്ക​ണം. എ​സ്എ​ഫ്ഐയെ തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന് ബാ​ധ്യ​ത​യാ​കും. അ​വ​രെ തി​രു​ത്തി​യേ തീ​രൂ​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.