കേ​ണി​ച്ചി​റ​യി​ൽ വീ​ണ്ടും ക​ടു​വ ഇ​റ​ങ്ങി ; ആ​ർ​ആ​ർ​ടി സം​ഘം പ​രി​ശോ​ധ​ന തു​ട​ങ്ങി
Sunday, June 23, 2024 9:55 PM IST
വ​യ​നാ​ട്: കേ​ണി​ച്ചി​റ​യി​ൽ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ ക​ടു​വ ഭീ​തി​പ​ര​ത്തു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു പ​ശു​ക്ക​ളെ കൊ​ന്ന മാ​ളി​യേ​ക്ക​ല്‍ ബെ​ന്നി​യു​ടെ തൊ​ഴു​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി വീ​ണ്ടും ക​ടു​വ എ​ത്തി.

വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തെ​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ച്ചു പോ​യ​തി​നു തൊ​ട്ടു പി​ന്നാ​ലെ​യാ​ണ് തൊ​ഴു​ത്തി​ല്‍ ക​ടു​വ​യെ​ത്തി​യ​ത്. ക​ടു​വ തൊ​ഴു​ത്തി​ൽ ക​യ​റു​ന്ന ദൃ​ശ്യം വീ​ട്ടു​കാ​ര്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി.

ബെ​ന്നി​യു​ടെ തൊ​ഴു​ത്തി​ല്‍ കെ​ട്ടി​യി​ട്ടി​രു​ന്ന ര​ണ്ട് പ​ശു​ക്ക​ളെ ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ക​ടു​വ ആ​ക്ര​മി​ച്ച​ത്. ശ​ബ്ദം കേ​ട്ടെ​ത്തി​യ ബെ​ന്നി ക​ടു​വ​യെ നേ​രി​ൽ ക​ണ്ടി​രു​ന്നു.

ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ച​ത്ത പ​ശു​ക്ക​ളു​ടെ ജ​ഡ​വു​മാ​യി നാ​ട്ടു​കാ​ര്‍ ന​ടു​റോ​ഡി​ല്‍ കു​ത്തി​യി​രി​പ്പ് സ​മ​ര​വും ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ക​ടു​വ​യെ മ​യ​ക്കു​വെ​ടി വ​യ്ക്കാ​ൻ ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

ക​ടു​വ വീ​ണ്ടും എ​ത്തി​യ​തോ​ടെ ആ​ർ​ആ​ർ​ടി സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥലത്ത് പ​രി​ശോ​ധ​ന തു​ട​ങ്ങി. ക​ടു​വാ ഭീ​തി നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ൽ പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു വാ​ര്‍​ഡു​ക​ളി​ല്‍ ര​ണ്ട് ദി​വ​സ​ത്തേ​ക്ക് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ടു​വ​യെ മ​യ​ക്കു​വെ​ടി വെ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട്, 16, 19 വാ​ര്‍​ഡു​ക​ളി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക