ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​പ​ക​ടം;​ഒ​രാ​ൾ മ​രി​ച്ചു; മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​രം
Friday, June 28, 2024 9:18 AM IST
ന്യൂ​ഡ​ല്‍​ഹി: ക​ന​ത്ത മ​ഴ​യേ​തു​ട​ര്‍​ന്ന് ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ മേ​ല്‍​ക്കൂ​ര​യു​ടെ ഒ​രു​ഭാ​ഗം ത​ക​ര്‍​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ൾ മ​രി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​മാ​യി എ​ത്തി​യ ടാ​ക്സി ഡ്രൈ​വ​ർ ആ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ മ​റ്റ് അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​വ​രി​ൽ മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ടെ​ര്‍​മി​ന​ല്‍ ഒ​ന്നി​ന്‍റെ ഡി​പാ​ര്‍​ച്ച​ര്‍ മേ​ഖ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന​തോ​ടെ തൂ​ണു​ക​ള്‍ മ​റി​ഞ്ഞ് ടാ​ക്‌​സി കാ​റു​ക​ളു​ടെ മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ടെ​ര്‍​മി​ന​ല്‍ ഒ​ന്നി​ല്‍​നി​ന്നു​ള്ള വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യ​ട​ക്കം സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക