കാ​ഫി​ര്‍ സ്ക്രീ​ന്‍​ഷോ​ട്ട് വി​വാ​ദം: കെ.​കെ.​ല​തി​ക​യെ ന്യാ​യീ​ക​രി​ച്ച് മ​ന്ത്രി രാ​ജേ​ഷ്; സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ല്‍
Friday, June 28, 2024 10:40 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ട​ക​ര​യി​ലെ കാ​ഫി​ര്‍ സ്ക്രീൻ​ഷോ​ട്ട് വി​വാ​ദം നി​യ​മ​സ​ഭ​യി​ലെ ചോ​ദ്യോ​ത്ത​ര​വേ​ള​യി​ല്‍ ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം.​ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ​യാ​ണ് വി​ഷ​യം സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച​ത്. വി​ഷ​യ​ത്തി​ല്‍ മു​ന്‍ എം​എ​ല്‍​എ കെ.​കെ.​ല​തി​ക​യ്‌​ക്കെ​തി​രേ എ​ന്തു​കൊ​ണ്ട് കേ​സെ​ടു​ക്കു​ന്നി​ല്ലെ​ന്ന് കു​ഴ​ല്‍​നാ​ട​ന്‍ ചോ​ദി​ച്ചു.

എ​ന്നാ​ൽ ല​തി​ക​യെ പൂ​ർ​ണ​മാ​യും ന്യാ​യീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് മ​ന്ത്രി എം.​ബി.​ രാ​ജേ​ഷ് രം​ഗ​ത്തെ​ത്തി​യ​ത്. വ​ർ​ഗീ​യ പ്ര​ച​ര​ണ​ത്തി​നെ​തി​രാ​യി​ട്ടാ​ണ് ല​തി​ക ഫേസ്ബുക്ക് പോസ്റ്റിട്ടത്. പോ​സ്റ്റ് പി​ൻ​വ​ലി​ച്ച​ത് പ​ക്വ​മാ​യ ന​ട​പ​ടി​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പ​രാ​തി​ക​ള്‍ കി​ട്ടി​യി​ട്ടു​ണ്ട്. വി​ഷ​യ​ത്തെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. ഫേ​സ്ബു​ക്കി​നോ​ട് വി​വ​ര​ങ്ങ​ള്‍ തേ​ടി​യി​ട്ടു​ണ്ട്. വി​വ​ര​ങ്ങ​ള്‍ കി​ട്ടു​ന്ന​തി​ന് അ​നു​സ​രി​ച്ച് അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം ത​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ല​ഭി​ച്ചി​ല്ലെ​ന്ന് കു​ഴ​ൽ​നാ​ട​ൻ പ​റ​ഞ്ഞു. പി​ന്നാ​ലെ പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു. മ​ന്ത്രി യ​ഥാ​ര്‍​ഥ ചോ​ദ്യ​ങ്ങ​ളി​ല്‍ നി​ന്ന് മ​ന്ത്രി ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണെ​ന്നും ചോ​ദ്യോ​ത്ത​ര​വേ​ള ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.ഡി.സതീശൻ വി​മ​ർ​ശി​ച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക