യൂ​റോ ക​പ്പ് : മ​ര​ണ​ഗ്രൂ​പ്പി​ൽ ക്രൊ​യേ​ഷ്യ​യെ വീ​ഴ്ത്തി സ്പെ​യി​ന്‍
Sunday, June 16, 2024 12:03 AM IST
മ്യൂ​ണി​ക്: യൂ​റോ ക​പ്പ് ഫു​ട്ബോ​ളി​ലെ മ​ര​ണ​ഗ്രൂ​പ്പി​ൽ ക്രൊ​യേ​ഷ്യ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​ന് വീ​ഴ്ത്തി മു​ന്‍ ചാ​മ്പ്യ​ന്‍​മാ​രാ​യ സ്പെ​യി​ന്‍. ആ​ദ്യ പ​കു​തി​യി​ല്‍ അ​ൽ​വാ​രോ മൊ​റാ​ട്ട (29), ഫാ​ബി​യ​ൻ റൂ​യി​സ് (32), ഡാ​നി ക​ർ​വ​ജാ​ൽ (47) എ​ന്നി​വ​രാ​ണു സ്പെ​യി​നി​ന്‍റെ സ്കോ​റ​ര്‍​മാ​ർ.

ഒ​പ്പ​ത്തി​നൊ​പ്പ​മു​ള്ള പോ​രാ​ട്ട​മാ​യി​രു​ന്നു ആ​ദ്യ അ​ര മ​ണി​ക്കൂ​റി​ല്‍ ഗ്രൗ​ണ്ടി​ല്‍ ക​ണ്ട​ത്. മ​ധ്യ​നി​ര​യി​ല്‍ കേ​ന്ദ്രീ​ക​രി​ച്ച ക​ളി​യി​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് സ്പെ​യി​ന്‍ ലീ​ഡെ​ടു​ത്ത​ത്. 29-ാം മി​നി​റ്റി​ല്‍ ക്രൊ​യേ​ഷ​ന്‍ പ്ര​തി​രോ​ധ​ത്തെ കീ​റി​മു​റി​ച്ച് ഫാ​ബി​യാ​ന്‍ റൂ​യി​സ് ന​ല്‍​കി​യ ത്രൂ​പാ​സ് പി​ടി​ച്ചെ​ടു​ത്ത് മൊ​റാ​ട്ട തൊ​ടു​ത്ത നി​ലം​പ​റ്റെ​യു​ള്ള ഷോ​ട്ട് ക്രോ​യേ​ഷ്യ​യു​ടെ ഗോ​ള്‍ വ​ല​യ​ന​ക്കി.

ആ​ക്ര​മി​ച്ചു ക​ളി​ച്ച സ്പെ​യി​ന്‍ മൂ​ന്ന് മി​നി​റ്റി​ന​കം ലീ​ഡു​യ​ര്‍​ത്തി. ല​മാ​ലും പെ​ഡ്രി​യും ചേ​ർ​ന്ന് ന​ട​ത്തി​യ മു​ന്നേ​റ്റ​ത്തി​നൊ​ടു​വി​ല്‍ ല​ഭി​ച്ച പ​ന്ത് ഫാ​ബി​യാ​ന്‍ റൂ​യി​സ് വ​ല​യി​ലെ​ത്തി​ച്ചു. 47-ാം മി​നി​റ്റി​ൽ ഡാ​നി ക​ർ​വ​ജാ​ലി​ലൂ​ടെ സ്പെ​യി​ന്‍ ലീ​ഡ് മൂ​ന്ന് പൂ​ജ്യ​മാ​ക്കി.

ആ​ദ്യ പ​കു​തി​യി​ൽ ലീ​ഡെ​ടു​ത്ത സ്പെ​യി​ൻ ര​ണ്ടാം പ​കു​തി​യി​ൽ ഗോ​ൾ വ​ഴ​ങ്ങാ​തെ പി​ടി​ച്ചു​നി​ന്നു. 80–ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി കി​ക്കി​ലൂ​ടെ ക്രൊ​യേ​ഷ്യ ഒ​രു ഗോ​ൾ മ​ട​ക്കി​യെ​ങ്കി​ലും വാ​ർ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം ഗോ​ൾ പി​ൻ​വ​ലി​ച്ചു. പി​ന്നീ​ട് ക്രൊ​യേ​ഷ്യ​ൻ താ​ര​ങ്ങ​ൾ കി​ണ​ഞ്ഞ് ശ്ര​മി​ച്ചെ​ങ്കി​ലും ഗോ​ൾ മാ​ത്രം പി​റ​ന്നി​ല്ല.