മ​ഞ്ചേ​ശ്വ​ര​ത്ത് യു​ഡി​എ​ഫ് ആ​ധി​കാ​രി​കം; ബി​ജെ​പി​ക്കും എ​ല്‍​ഡി​എ​ഫി​നും നി​രാ​ശ
Saturday, June 15, 2024 1:32 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍

മ​ഞ്ചേ​ശ്വ​രം: കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന ത്രി​കോ​ണ​മ​ത്സ​രം ന​ട​ക്കു​ന്ന മ​ഞ്ചേ​ശ്വ​രം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ ഇ​ത്ത​വ​ണ എ​തി​രാ​ളി​ക​ള്‍​ക്കെ​തി​രെ വ്യ​ക്ത​മാ​യ മേ​ധാ​വി​ത്വം പു​ല​ര്‍​ത്തി യു​ഡി​എ​ഫ്.

73,601 വോ​ട്ട് നേ​ടി​യ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ 16,749 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് ഇ​വി​ടെ നി​ന്നും സ്വ​ന്ത​മാ​ക്കി​യ​ത്. 2019ല്‍ 11,113 ​ആ​യി​രു​ന്നു ഉ​ണ്ണി​ത്താ​ന്‍റെ ഭൂ​രി​പ​ക്ഷം. ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ 5,636 വോ​ട്ടും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ 7,843 വോ​ട്ടും വ​ര്‍​ധി​പ്പി​ക്കാ​ന്‍ യു​ഡി​എ​ഫി​ന് ക​ഴി​ഞ്ഞു. അ​തേ​സ​മ​യം
ബി​ജെ​പി​യു​ടെ വോ​ട്ട് മു​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ള്‍ കു​റ​ഞ്ഞു. കാ​സ​ര്‍​ഗോ​ഡ് പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ ഏ​ക നി​യോ​ജ​ക​മ​ണ്ഡ​ല​മാ​യി അ​വ​ര്‍​ക്ക് ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള മ​ഞ്ചേ​ശ്വ​രം ത​ന്നെ മാ​റി​യെ​ന്ന​താ​ണ് കൗ​തു​ക​ക​ര​മാ​യ വ​സ്തു​ത. എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി എം.​എ​ല്‍.​അ​ശ്വി​നി​യു​ടെ സ്വ​ന്തം മ​ണ്ഡ​ല​മാ​ണി​ത്. 2019ല്‍ 57,104 ​വോ​ട്ട് നേ​ടി​യെ​ങ്കി​ല്‍ 56,852 ആ​യി കു​റ​ഞ്ഞു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി 65,013 വോ​ട്ട് നേ​ടി​യ മ​ണ്ഡ​ല​മാ​ണി​ത്. ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ള്‍ 252ഉം ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ള്‍ 8,161ഉം ​വോ​ട്ടു​ക​ളു​ടെ കു​റ​വാ​ണ് അ​വ​ര്‍​ക്ക് സം​ഭ​വി​ച്ച​ത്.

എ​ല്‍​ഡി​എ​ഫി​ന്‍റെ വോ​ട്ടി​ലും വ​ലി​യ ഇ​ടി​വു​ണ്ടാ​യി. 29,897 വോ​ട്ടാ​ണ് അ​വ​ര്‍​ക്ക് നേ​ടാ​ന്‍ ക​ഴി​ഞ്ഞ​ത്. ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് 2,899 വോ​ട്ടും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് 10,742 വോ​ട്ടും അ​വ​ര്‍​ക്ക് കു​റ​ഞ്ഞു. ഇ​വി​ടെ​യു​ള്ള നാ​ലു പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ല്‍​ഡി​എ​ഫാ​ണ് ഭ​രി​ക്കു​ന്ന​ത്. എ​ന്നി​ട്ടും ഒ​രി​ട​ത്ത് മാ​ത്ര​മാ​ണ് അ​വ​ര്‍​ക്ക് ര​ണ്ടാം​സ്ഥാ​ന​ത്തെ​ങ്കി​ലും എ​ത്താ​ന്‍ സാ​ധി​ച്ച​ത്.

എ​ട്ടി​ല്‍ അ​ഞ്ചി​ട​ത്തും യു​ഡി​എ​ഫ്

മ​ഞ്ചേ​ശ്വ​രം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ആ​കെ​യു​ള്ള എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ അ​ഞ്ചി​ട​ത്തും യു​ഡി​എ​ഫാ​ണ് ലീ​ഡ് ചെ​യ്ത​ത്. മു​സ്ലിം​ലീ​ഗി​ന് നി​ര്‍​ണാ​യ​ക​സ്വാ​ധീ​ന​മു​ള്ള മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഉ​ജ്വ​ല​പ്ര​ക​ട​ന​മാ​ണ് യു​ഡി​എ​ഫി​ന് വ​ന്‍ ലീ​ഡ് സ​മ്മാ​നി​ച്ച​ത്.

മം​ഗ​ല്‍​പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ 9,128 വോ​ട്ടി​ന്‍റെ ലീ​ഡാ​ണ് യു​ഡി​എ​ഫ് സ്വ​ന്ത​മാ​ക്കി​യ​ത്. യു​ഡി​എ​ഫ് 17,609ഉം ​എ​ന്‍​ഡി​എ 8,481ഉം ​എ​ല്‍​ഡി​എ​ഫ് 3,668ഉം ​വോ​ട്ടാ​ണ് ഇ​വി​ടെ നേ​ടി​യ​ത്. കു​മ്പ​ള​യി​ല്‍ 6,348 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചു. യു​ഡി​എ​ഫ് 14,701ഉം ​എ​ന്‍​ഡി​എ 8,353ഉം ​എ​ല്‍​ഡി​എ​ഫ് 5,036ഉം ​വോ​ട്ട് നേ​ടി. മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ല്‍ 4,429 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ത്ത​വ​ണ യു​ഡി​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​യ പ​ഞ്ചാ​യ​ത്താ​ണി​ത്. യു​ഡി​എ​ഫ് 12,453ഉം ​എ​ന്‍​ഡി​എ 8,024ഉം ​എ​ല്‍​ഡി​എ​ഫ് 3,166ഉം ​വോ​ട്ടാ​ണ് നേ​ടി​യ​ത്.

എ​ല്‍​ഡി​എ​ഫ് ഭ​രി​ക്കു​ന്ന വോ​ര്‍​ക്കാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ യു​ഡി​എ​ഫ് 1,222 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം നേ​ടി. യു​ഡി​എ​ഫ് 6,969ഉം ​എ​ന്‍​ഡി​എ 5,747ഉം ​വോ​ട്ട് നേ​ടി​യ​പ്പോ​ള്‍ എ​ല്‍​ഡി​എ​ഫ് 3,063 വോ​ട്ടി​ലൊ​തു​ങ്ങി. കോ​ണ്‍​ഗ്ര​സി​ന് വെ​റും ഒ​രു സീ​റ്റ് മാ​ത്ര​മു​ള്ള പു​ത്തി​ഗെ പ​ഞ്ചാ​യ​ത്തി​ല്‍ ശ​ക്ത​മാ​യ ത്രി​കോ​ണ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ യു​ഡി​എ​ഫ് 66 വോ​ട്ടി​ന്‍റെ ലീ​ഡ് നേ​ടി. 4,657 വോ​ട്ടാ​ണ് യു​ഡി​എ​ഫ് നേ​ടി​യ​ത്. എ​ട്ടു മെം​ബ​ര്‍​മാ​രു​മാ​യി പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന എ​ല്‍​ഡി​എ​ഫ് 4,591 വോ​ട്ട് നേ​ടി. നാ​ലു മെം​ബ​ര്‍​മാ​രു​ള്ള എ​ന്‍​ഡി​എ​ക്ക് 4,012 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.

ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം
എ​ന്‍​മ​ക​ജെ​യി​ല്‍ മാ​ത്രം

യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന എ​ന്‍​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ല്‍ 2,695 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം നേ​ടാ​ന്‍ എ​ന്‍​ഡി​എ​ക്ക് ക​ഴി​ഞ്ഞു. എ​ന്‍​ഡി​എ 7,766ഉം ​യു​ഡി​എ​ഫ് 5,071ഉം ​എ​ല്‍​ഡി​എ​ഫ് 3,524ഉം ​വോ​ട്ടാ​ണ് നേ​ടി​യ​ത്. പൈ​വ​ളി​ഗെ​യി​ല്‍ 1,225 വോ​ട്ടി​ന്‍റെ ലീ​ഡാ​ണ് എ​ന്‍​ഡി​എ നേ​ടി​യ​ത്. എ​ന്‍​ഡി​എ 8,359ഉം ​യു​ഡി​എ​ഫ് 7,134ഉം ​വോ​ട്ട് നേ​ടി​യ​പ്പോ​ള്‍ പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന എ​ല്‍​ഡി​എ​ഫി​ന് 4,576 വോ​ട്ടാ​ണ് നേ​ടാ​ന്‍ ക​ഴി​ഞ്ഞ​ത്. മീ​ഞ്ച പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യ ബി​ജെ​പി​ക്ക് 594 വോ​ട്ടി​ന്‍റെ ലീ​ഡ് മാ​ത്ര​മാ​ണ് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്. എ​ന്‍​ഡി​എ 6,437 വോ​ട്ട് നേ​ടി​യ​പ്പോ​ള്‍ ഇ​വി​ടെ മൂ​ന്നു സീ​റ്റു​ക​ള്‍ മാ​ത്ര​മു​ള്ള യു​ഡി​എ​ഫ് 5,843 വോ​ട്ട് ക​ര​സ്ഥ​മാ​ക്കി. പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന എ​ല്‍​ഡി​എ​ഫി​ന് 2,532 വോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.