പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി
Wednesday, June 12, 2024 1:14 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ ഹോ​ട്ട​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ അ​ഞ്ചു ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്നും പ​ഴ​കി​യ​തും വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സൂ​ക്ഷി​ച്ച​തു​മാ​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍, നി​രോ​ധി​ച്ച പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. ടി​ബി റോ​ഡി​ലെ ഹോ​ട്ട​ല്‍ കെ​ന്‍​സ്, ഹോ​ട്ട​ല്‍ ഫു​ഡ് പാ​ര​ഡൈ​സ്, സ്മൃ​തി മ​ണ്ഡ​പ​ത്തി​ന​ടു​ത്തു​ള്ള ഹോ​ട്ട​ല്‍ ജ​യ​ന്തി, കു​ന്നു​മ്മ​ലി​ലെ ദീ​പ ഹോ​സ്പി​റ്റ​ല്‍ കാ​ന്‍റീ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​മാ​ണ് പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. ഈ ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ ഈ​ടാ​ക്കു​ന്ന​തി​നു​ള്ള നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്.

പ​രി​ശോ​ധ​ന​യി​ല്‍ സി​സി​എം ഷൈ​ന്‍ പി.​ജോ​സ്, പി​എ​ച്ച്‌​ഐ​മാ​രാ​യ കെ.​ഷി​ജു, പി.​ടി.​രൂ​പേ​ഷ്, ടി.​കെ.​അ​ഭി​ജി​ത് കു​മാ​ര്‍, ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ വി​ഭാ​ഗം ജീ​വ​ന​ക്കാ​രാ​യ പി.​രാ​ജേ​ഷ്, രാ​ജേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.