ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​ഞ്ഞ് ര​ണ്ടു യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം
Friday, June 7, 2024 10:42 PM IST
തൃ​ക്ക​രി​പ്പൂ​ർ: പ​യ്യ​ന്നൂ​ർ-​തൃ​ക്ക​രി​പ്പൂ​ർ പ്ര​ധാ​ന​പാ​ത​യി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് ര​ണ്ടു യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം.

യു​എ​ഇ ഫു​ജൈ​റ​യി​ലെ വ്യാ​പാ​രി മെ​ട്ട​മ്മ​ൽ ഈ​സ്റ്റി​ലെ മു​ഹ​മ്മ​ദ്കു​ഞ്ഞി​യു​ടെ​യും വി.​പി.​എം. ബ​ദ​റു​ന്നീ​സ​യു​ടെ​യും മ​ക​ൻ വി.​പി.​എം.​സു​ഹൈ​ൽ(24), പെ​രു​മ്പ കോ​റോം റോ​ഡി​ലെ റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സു​കാ​ര​നാ​യ ന​ങ്ങാ​ര​ത്ത് ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ​യും സ​മീ​റ​യു​ടെ​യും മ​ക​ൻ ഷാ​നി​ദ്(26)​എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 12.20 നാ​ണ് അ​പ​ക​ടം.

പ​യ്യ​ന്നൂ​രി​ൽ​നി​ന്ന് മെ​ട്ട​മ്മ​ൽ ഈ​സ്റ്റി​ലെ സു​ഹൈ​ലി​ന്‍റെ വീ​ട്ടി​ലേ​ക്ക് വി​ദേ​ശ ആ​ഡം​ബ​ര ബൈ​ക്കി​ൽ വ​രു​ന്ന വ​ഴി​ക്കാ​ണ് അ​പ​ക​ടം. തെ​ക്കു​മ്പാ​ട് ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്തെ വ​ള​വി​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് തൊ​ട്ട​ടു​ത്ത വീ​ടി​ന്‍റെ മ​തി​ലി​ൽ ഇ​ടി​ക്കു​ക​യും തു​ട​ർ​ന്ന് യു​വാ​ക്ക​ളും ബൈ​ക്കും നി​ര​ങ്ങി അ​യ്യ​പ്പ ഭ​ജ​ന മ​ഠ​ത്തി​ന്‍റെ ഭ​ണ്ഡാ​ര​ത്തി​ലി​ടി​ച്ച് റോ​ഡി​ൽ തെ​റി​ച്ചു​വീ​ഴു​ക​യു​മാ​യി​രു​ന്നു. ഹെ​ൽ​മ​റ്റു​ക​ൾ ത​ക​ർ​ന്ന് ത​ല​യ്ക്കും കൈ​കാ​ലു​ക​ൾ​ക്കും ഗു​തു​ത​ര പ​രി​ക്കേ​റ്റ ര​ണ്ടു പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു.

ച​ന്തേ​ര പോ​ലീ​സെ​ത്തി പു​ല​ർ​ച്ചെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.
യു​എ​ഇ​യി​ലെ ഫു​ജൈ​റ​യി​ലാ​ണ് തൃ​ക്ക​രി​പ്പൂ​ർ മെ​ട്ട​മ്മ​ലി​ലെ സു​ഹൈ​ലി​ന്‍റെ കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്.

പി​താ​വി​ന്‍റെ ഫ്രൂ​ട്സ് ക​ട​യി​ൽ ജോ​ലി ചെ​യ്തു​വ​ന്ന സു​ഹൈ​ൽ ഒ​രു മാ​സം മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. സ​ഹോ​ദ​രി: മു​ഹ്സി​ന. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച പെ​രു​മ്പ സ്വ​ദേ​ശി ഷാ​നി​ദ് സ​ന്ദ​ർ​ശ​ക വീ​സ​യി​ൽ ദു​ബാ​യി​ലെ​ത്തി തൊ​ഴി​ൽ വീ​സ​യ​ടി​ച്ച് തി​രി​ച്ച് പോ​കാ​നി​രി​ക്കെ​യാ​ണ് അ​പ​ക​ട​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​ത്.​സ​ഹോ​ദ​ര​ങ്ങ​ൾ: ഷ​ഹാ​സ്, ഷ​ഹാ​ന.