തെ​ങ്ങേ​ലി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ്‌ ‌ പ​ള്ളി​യി​ൽ പെ​രു​ന്നാ​ൾ
Monday, April 22, 2024 11:35 PM IST
തി​രു​വ​ല്ല: തെ​ങ്ങേ​ലി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ്‌ പ​ള്ളി പെ​രു​ന്നാ​ളി​ന് വി​കാ​രി​യും സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗ​വു​മാ​യ ഫാ. ​ചെ​റി​യാ​ൻ പി. ​വ​ർ​ഗീ​സ് കൊ​ടി​യേ​റ്റി. 27, 28, 29 ദി​വ​സ​ങ്ങ​ളി​ൽ ഫാ. ​ഷി​ജി കോ​ശി, ഫാ. ​ടൈ​റ്റ​സ് ജോ​ൺ ത​ല​വൂ​ർ, ഫാ. ​ഡോ. ജോ​ൺ തോ​മ​സ്‌ ക​രി​ങ്ങാ​ട്ടി​ൽ എ​ന്നി​വ​ർ വ​ച​ന ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും. 5.45ന് ​സ​ന്ധ്യ​ന​മ​സ്കാ​രം, 6.30ന് ​ഗാ​ന​ശു​ശ്രൂ​ഷ, രാ​ത്രി 7ന് ​വ​ച​ന​പ്ര​ഘോ​ഷ​ണം എ​ന്നി​വ ന​ട​ക്കും.

30-ന് 5.45​ന് സ​ന്ധ്യ​ന​മ​സ്കാ​രം, 6.30ന് ​പ്ര​ദ​ക്ഷി​ണം ക​രു​വേ​ലി​ൽ കെ.​ടി. വ​ർ​ഗീ​സി​ന്‍റെ ഭ​വ​ന​ത്തി​ൽ​നി​ന്നും ആ​രം​ഭി​ച്ച് തെ​ങ്ങേ​ലി ജം​ഗ്ഷ​ൻ, പ​ന​ച്ച​മൂ​ട്ടി​ൽ ക​ട​വ്, ഈ​ര​ടി​ച്ചി​റ ജം​ഗ്ഷ​ൻ​വ​ഴി പ​ള്ളി​യി​ൽ എ​ത്തും. 9.30ന് ​ആ​ശി​ർ​വാ​ദം. മേ​യ് ഒ​ന്നി​നു രാ​വി​ലെ 7.45ന് ​സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സി​ന്‍റെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യും ശ്ലൈ​ഹി​ക വാ​ഴ്‌​വും. 10-ന് ​വെ​ച്ചൂ​ട്ട് നേ​ർ​ച്ച, ര​ണ്ടി​ന് പ്ര​ദ​ക്ഷി​ണം കോ​ക്കാ​യ​ത്തി​ക​ണ്ട​ത്തി​ൽ കെ.​ടി. ചാ​ക്കോ​യു​ടെ ഭ​വ​ന​ത്തി​ൽ നി​ന്നാ​രം​ഭി​ച്ചു പ​ള്ളി​യി​ലെ​ത്തി സെ​മി​ത്തേ​രി​യി​ൽ ധൂ​പ​പ്രാ​ർ​ഥ​ന​യും ആ​ശി​ർ​വാ​ദ​വും ന​ട​ക്കും.

4.30ന് ​കൊ​ടി​യി​റ​ക്കു​ന്ന​തോ​ടെ പെ​രു​ന്നാ​ൾ സ​മാ​പി​ക്കും. വി​കാ​രി. ഫാ. ​ചെ​റി​യാ​ൻ പി. ​വ​ര്‍​ഗീ​സ്, ട്ര​സ്റ്റി റെ​ജി പി. ​ടോം, സെ​ക്ര​ട്ട​റി ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ൽ, ക​ൺ​വീ​ന​ർ ജ​യ്സ​ൺ പി. ​വ​ര്‍​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു.