കേ​ര​ളം ലോ​ക്സ​ഭ​യി​ൽ; തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു
Tuesday, April 23, 2024 7:23 AM IST
ക​ൽ​പ്പ​റ്റ: ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ച ’കേ​ര​ളം ലോ​ക്സ​ഭ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്രം 1952 - 2019’ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.

ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​രേ​ണു​രാ​ജ്, തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു നി​രീ​ക്ഷ​ക​ൻ നി​കു​ഞ്ച് കു​മാ​ർ ശ്രീ​വാ​സ്ത​വ, ചെ​ല​വ് നി​രീ​ക്ഷ​ക​ൻ കൈ​ലാ​സ് പി. ​ഗെ​യ്ക് വാ​ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത​ത്. 1952 മു​ത​ൽ 2019 വ​രെ​യു​ള്ള ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​മാ​ണ് പു​സ്ത​ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ, മാ​തൃ​കാ പെ​രു​മാ​റ്റ​ച​ട്ടം, ഹ​രി​ത​ച​ട്ടം മാ​ർ​ഗ​രേ​ഖ, ദേ​ശീ​യ​പാ​ർ​ട്ടി​ക​ൾ, സം​സ്ഥാ​ന​ങ്ങ​ളി​ലെ സീ​റ്റു​ക​ൾ, ഇ​ന്ത്യ​ൻ​പ്ര​ധാ​ന​മ​ന്ത്രി​മാ​ർ, ലോ​ക്സ​ഭ​യി​ലെ കേ​ര​ളം, തെ​ര​ഞ്ഞെ​ടു​പ്പി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ർ, ദേ​ശീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​ക​ട​നം, 2024 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ, എ​ന്നി​വ​യാ​ണ് പു​സ്ത​ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എ​ഡി​എം കെ. ​ദേ​വ​കി, മാ​ന​ന്ത​വാ​ടി സ​ബ് ക​ള​ക്ട​ർ മി​സാ​ൽ സാ​ഗ​ർ ഭ​ര​ത്, മ​ല​പ്പു​റം അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ സു​മി​ത് കു​മാ​ർ ഠാ​ക്കൂ​ർ, അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.