ആദിവാസി ബൂത്തുകളില്‍ വോട്ടിംഗ് ശതമാനത്തില്‍ കുറവ്
Saturday, April 27, 2024 5:04 AM IST
എ​ട​ക്ക​ര: ജി​ല്ല​യി​ല്‍ ആ​ദി​വാ​സി​ക​ള്‍​ക്കാ​യി വ​ന​ങ്ങ​ള്‍​ക്കു​ള്ളി​ലെ കോ​ള​നി​ക​ളി​ല്‍ അ​നു​വ​ദി​ച്ച പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞു. പോ​ത്തു​ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ടേ​രി വാ​ണി​യം​പു​ഴ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ല്‍ ഒ​രു​ക്കി​യ ബൂ​ത്തി​ല്‍ 74.03 ശ​ത​മാ​ന​വും വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ പു​ഞ്ച​ക്കൊ​ല്ലി കോ​ള​നി പ്രീ ​സ്കൂ​ളി​ലെ ബൂ​ത്തി​ല്‍ 70 ശ​ത​മാ​ന​വു​മാ​ണ് പോ​ളിം​ഗ് ന​ട​ന്ന​ത്.

മു​ണ്ടേ​രി ഉ​ള്‍​വ​ന​ത്തി​ലെ കോ​ള​നി​ക​ളാ​യ ഇ​രു​ട്ടു​കു​ത്തി, ത​രി​പ്പ​പ്പൊ​ട്ടി, വാ​ണി​യം​പു​ഴ, ക​മ്പ​ള​പ്പാ​റ എ​ന്നീ കോ​ള​നി​ക്കാ​ര്‍​ക്കാ​യാ​ണ് വാ​ണി​യം​പു​ഴ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ല്‍ പു​തി​യ പോ​ളിം​ഗ് ബൂ​ത്ത് അ​നു​വ​ദി​ച്ച​ത്. നാ​ല് കോ​ള​നി​ക​ളി​ലാ​യി 258 വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. ഇ​തി​ല്‍ 191 വോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ് പോ​ള്‍ ചെ​യ്ത​ത്.

92 പു​രു​ഷ​ന്‍​മാ​രും 92 സ്ത്രീ​ക​ളും പു​തി​യ ബൂ​ത്തി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. പു​ഞ്ച​ക്കൊ​ല്ലി, അ​ള​യ്ക്ക​ല്‍ കോ​ള​നി​ക്കാ​ര്‍​ക്കാ​യി പു​ഞ്ച​ക്കൊ​ല്ലി പ്രീ ​സ്കൂ​ള്‍ ബൂ​ത്തി​ല്‍ 237 വോ​ട്ട​ര്‍​മാ​രി​ല്‍ 166 പേ​ര്‍ മാ​ത്ര​മാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ള​യ്ക്ക​ല്‍ കോ​ള​നി​യി​ല്‍ നി​ന്നു വോ​ട്ടു​ചെ​യ്യാ​ന്‍ ആ​ളു​ക​ള്‍ കു​റ​വാ​യി​രു​ന്നു. പു​ഞ്ച​ക്കൊ​ല്ലി​യി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട പൂ​വ​ത്തി​പ്പൊ​യി​ല്‍ പ​ണി​യ കോ​ള​നി​യി​ലെ 22 വോ​ട്ട​ര്‍​മാ​രി​ല്‍ ചു​രു​ക്കം ചി​ല​ര്‍ മാ​ത്ര​മാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

തേ​ന്‍ ശേ​ഖ​രി​ക്കു​ന്ന കാ​ല​മാ​യ​തി​നാ​ല്‍ കോ​ള​നി​ക​ളി​ലെ പ​ല കു​ടും​ബ​ങ്ങ​ളും ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി ഉ​ള്‍​വ​ന​ങ്ങ​ളി​ല്‍ ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നു പു​റ​മെ ചി​ല ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍ മു​ണ്ട​ക്ക​ട​വ് കോ​ള​നി​ക്ക് സ​മീ​പം ന​ട​ക്കു​ന്ന ആ​ദി​വാ​സി ഉ​ത്സ​വ​ത്തി​ന് പോ​യ​തും വോ​ട്ടിം​ഗി​ല്‍ കു​റ​വ് വ​രാ​ന്‍ കാ​ര​ണ​മാ​യി. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ പ​ത്തും പ​തി​നാ​ലും കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ച് വേ​ണ​മാ​യി​രു​ന്നു ഇ​വ​ര്‍​ക്ക് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍.