ഫണ്ട് ലഭ്യമായില്ല: പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിന് ഒന്നേകാല്‍ കോടി രൂപ നഷ്ടമാകും
Tuesday, May 7, 2024 5:28 AM IST
പു​ഴ​ക്കാ​ട്ടി​രി: പു​ഴ​ക്കാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ബ​ജ​റ്റി​ല്‍ പ്ലാ​ന്‍ ഫ​ണ്ട് ഇ​ന​ത്തി​ല്‍ അ​നു​വ​ദി​ച്ചി​രു​ന്ന​ത് 1,83,08,000 രൂ​പ​യാ​യി​രു​ന്നു. എ​ന്നാ​ല്‍ പ​ദ്ധ​തി വി​ഹി​ത​മാ​യി അ​നു​വ​ദി​ച്ച​ത് 1,68,17,717 രൂ​പ മാ​ത്രം. ഇ​തു വ​ഴി 14,90,283 രൂ​പ പ​ഞ്ചാ​യ​ത്തി​ന് ന​ഷ്ടം.

മെ​യി​ന്‍റ​ന​ന്‍​സ് റോ​ഡി​ന​ത്തി​ല്‍ 1,76,54,000 രൂ​പ അ​നു​വ​ദി​ച്ചെ​ങ്കി​ലും 1,27,50,150 രൂ​പ മാ​ത്ര​മാ​ണ് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​ത്. ഇ​തോ​ടെ 49,03,850 രൂ​പ ന​ഷ്ട​മാ​യി. മെ​യി​ന്‍റ​ന​ന്‍​സ് നോ​ണ്‍ റോ​ഡി​ന​ത്തി​ല്‍ 74,59,000 രൂ​പ പ്ര​ഖ്യാ​പി​ച്ചു​വെ​ങ്കി​ലും 49,72,600 രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. 24,06,400 രൂ​പ കു​റ​വു വ​രു​ത്തി ആ​കെ പ​ഞ്ചാ​യ​ത്തി​ന് 88,80,533 രൂ​പ ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ഈ ​തു​ക 2024-25 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നാ​കാ​ത്ത​താ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ള്ള​ത്. പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ച്ച് മാ​ര്‍​ച്ച് 31ന് ​മു​മ്പ് ട്ര​ഷ​റി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച 33,50,000 രൂ​പ​ക്കു​ള്ള ബി​ല്ല് മാ​റാ​തെ തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു. ഈ ​തു​ക​യും പ​ഞ്ചാ​യ​ത്തി​ന് ന​ഷ്ട​മാ​കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.

ആ​കെ 1,22,30,535 രൂ​പ പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ന് ന​ഷ്ട​പ്പെ​ടും. വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള ഭീ​മ​മാ​യ ഈ ​തു​ക 2024-25 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ നി​ന്ന് ന​ല്‍​കേ​ണ്ടി വ​ന്നാ​ല്‍ ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷം ആ​സൂ​ത്ര​ണം ചെ​യ്ത പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​യി​ല്ല.

ഈ ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ഷ്ട​പ്പെ​ടു​ത്തി​യ സം​ഖ്യ അ​ധി​ക വി​ഹി​ത​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പു​ഴ​ക്കാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​മ്മു​ക്കു​ല്‍​സു ച​ക്ക​ച്ച​ന്‍ സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.