കുളിര്‍മ തേടി എളാട് ചെക്ക്ഡാമില്‍ ആള്‍ക്കൂട്ടമെത്തുന്നു
Tuesday, May 7, 2024 5:28 AM IST
ഏ​ലം​കു​ളം: ഡാം ​തു​റ​ന്നു വെ​ള്ളം എ​ത്തി​യ​തോ​ടെ എ​ളാ​ട് ചെ​ക്ക്ഡാ​മി​ല്‍ വീ​ണ്ടും ജ​ന​ത്തി​ര​ക്കേ​റി. ക​ന​ത്ത ചൂ​ടി​ല്‍ നി​ന്നു ആ​ശ്വാ​സം തേ​ടി മ​ല​പ്പു​റം പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു പോ​ലും ഇ​വി​ടേ​ക്ക് ആ​ളു​ക​ളെ​ത്തു​ന്നു.

വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ടു​മ്പോ​ഴും ഇ​വി​ടെ എ​ത്തു​ന്ന സ​ന്ദ​ര്‍​ശ​ക​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യാ​ണ്. പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ ഈ ​പ്ര​ദേ​ശം ന​ല്‍​കു​ന്ന കു​ളി​ര്‍​മ​വ​ലി​യ അ​നു​ഭ​വ​മാ​ണെ​ന്നു ആ​ളു​ക​ള്‍ പ​റ​യു​ന്നു.
ഒ​രു ടൂ​റി​സ്റ്റ് ഡെ​സ്റ്റി​നേ​ഷ​നാ​ക്കാ​ന്‍ ഇ​വി​ടെ സാ​ധി​ക്കു​മെ​ന്ന​ത് അ​ധി​കാ​രി​ക​ള്‍ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ അ​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ര്‍. കു​ളി​ര്‍​മ തേ​ടി ഒ​ട്ടേ​റെ പേ​രാ​ണ് ഇ​വി​ടെ സ​ഞ്ച​രി​ക്കു​ന്ന​ത്.